Trending

ആയുഷ് ഹെൽത്തി കേരള' ഫീൽഡ് ക്യാമ്പയിൻ പേരാമ്പ്ര പഞ്ചായത്ത് തല ഉദ്ഘാടനം

കേരള സർക്കാർ ആയുഷ് വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'ആയുഷ് ഹെൽത്തി കേരള' ഫീൽഡ് ക്യാമ്പയിൻ പേരാമ്പ്ര പഞ്ചായത്ത് തല ഉദ്ഘാടനം


പേരാമ്പ്ര, മദർ തെരേസ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് ഫെബ്രുവരി 25, 2026 ബുധനാഴ്ച നടന്നു.  സർക്കാർ ഹോമിയോ ഡിസ്പെൻസറി പേരാമ്പ്ര, എ.പി.എച്ച്.സി (APHC) ആയുർവേദ പേരാമ്പ്ര, മദർ തെരേസ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ - ഹെൽത്ത് ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെ നടന്ന പരിപാടി പെരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ശ്രീമതി. ലതിക വിനോദ്  ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ശ്രീമതി. നാസിത വി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ, ഡോ. മേരി പി എഫ് സ്വാഗതം ചെയ്ത് സംസാരിച്ചു. കോളേജ് മാനേജർ, റവ. ഫാ. ജോസഫ് വയലിൽ CMI, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 11 -ാം വാർഡ് മെമ്പർ ശ്രീമതി. ധന്യ അനിൽകുമാർ, MTCTE- ഹെൽത്ത് ക്ലബ്ബ് കോർഡിനേറ്റർ, ശ്രീമതി. നഫീസ ഷബ്നം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജ് ഹെൽത്ത് ക്ലബ്ബ് സ്റ്റുഡൻ്റ് കോർഡിനേറ്റർ, കുമാരി. ആർദ്ര എസ് എസ് ചടങ്ങിന് നന്ദി പറഞ്ഞു.പേരാമ്പ്ര ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സീന ജി ആർ, പേരാമ്പ്ര എ പി എച്ച് സി ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ കിഷോർ ലാൽ കെ വി എന്നിവരാണ് സെഷൻ കൈകാര്യം ചെയ്തത്. ബോധവൽക്കരണ ക്ലാസിനോടൊപ്പം ക്വിസ് മത്സരവും സംഘടിപ്പിച്ചു.

Post a Comment

Previous Post Next Post