മാവൂർ കണ്ണിപറമ്പ് ഗ്രാമീണ വായനശാല & ലൈബ്രറിയുടെ നേതൃത്വത്തിൽ വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു.
ലൈബ്രറി കൗൺസിലിന്റെ ആഹ്വാനപ്രകാരം കഴിഞ്ഞ റിപ്പബ്ലിക് ദിനം മുതൽ നടത്തി വരുന്ന വിവിധ പരിപാടികളുടെ സമാപനതോടനുബന്ധിച്ചാണ് വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചത്. സദസ്സിൽ താലൂക്ക് ലൈബ്രറി കൗൺസിൽ, പെരുവയൽ മേഖല കമ്മിറ്റി കൺവീനർ ടി.എം. ചന്ദ്രശേഖരൻ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. വായനശാലാ പ്രസിഡൻറ് വി. സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. രജീന്ദ്രൻ സ്വാഗതവും ജോ.സെക്രട്ടറി ജോവിൻസ് ഒ. നന്ദിയും പറഞ്ഞു. സദസിന്റെ ഭാഗമായി എക്സിബിഷൻ, ഡോക്യുമെൻ്ററി പ്രദർശനം തുടങ്ങിയവ നടന്നു. ചിത്രരചന, പോസ്റ്റർ നിർമ്മാണം തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. വായനശാല മുൻ പ്രസിഡൻ്റ് കെ.ഉണ്ണികൃഷ്ണൻ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
Tags:
Mavoor News
