Trending

അരുൺ നമ്പിയാട്ടിലിനെ ആദരിച്ചു.

അരുൺ നമ്പിയാട്ടിലിനെ ആദരിച്ചു.


ഉള്ളിയേരി: ഹോപ് ബ്ലഡ്‌ ഡോണോഴ്സ് ഗ്രൂപ്പും ചങ്ക്സ് കുട്ടായ്മയും സംയുകതമായി ഉള്ളിയേരി മുണ്ടോത്ത് എച്ച് എം മദ്രസയിൽ കോഴിക്കോട് ഗവ ജനറൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പും എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ്, കാഴ്ച പരിശോധനയും നടന്നു. രക്ത ദാന ക്യാമ്പിൽ രക്തദാനം നടത്തി മുപ്പത് തവണ പൂർത്തിയാക്കിയ ഹോപ്പ് മിഷൻ കോർഡിനേറ്ററായ അരുൺ നമ്പിയാട്ടിലിനെ ചടങ്ങിൽ ആദരിച്ചു.ഗവ. ജനറൽ ഹോസ്പിറ്റൽ ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. മേരി ട്രീസയാണ് ചടങ്ങിൽവെച്ച് ആദരിച്ചത്.

Post a Comment

Previous Post Next Post