പെരുവയൽ അങ്ങാടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം; ആംബുലൻസുകൾക്കും വഴിയില്ല, രക്ഷകരായി നാട്ടുകാർ
പെരുവയൽ: പെരുവയൽ അങ്ങാടിയിൽ വൈകുന്നേരങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് ജനജീവിതം ദുസ്സഹമാക്കുന്നു. ദിവസവും നിശ്ചിത സമയങ്ങളിൽ ആവർത്തിക്കുന്ന ഗതാഗതക്കുരുക്ക് കാരണം കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അങ്ങാടി കടന്നുപോകാൻ മണിക്കൂറുകളാണ് കാത്തുനിൽക്കേണ്ടി വരുന്നത്.
ഏറ്റവും ഗൗരവകരമായ പ്രതിസന്ധി രോഗികളുമായി പായുന്ന ആംബുലൻസുകൾ പോലും ഈ ബ്ലോക്കിൽ കുടുങ്ങുന്നു എന്നതാണ്. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ മിനിറ്റുകളോളം ആംബുലൻസുകൾക്ക് അനങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടായതോടെ നാട്ടുകാർ തന്നെ നേരിട്ട് ഗതാഗത നിയന്ത്രണം ഏറ്റെടുത്തു.
അങ്ങാടിയിലെ വ്യാപാരികളും പരിസരവാസികളായ യുവാക്കളും ചേർന്നാണ് വാഹനങ്ങൾ ക്രമീകരിച്ച് ആംബുലൻസിനായി പാതയൊരുക്കിയത്
Tags:
Peruvayal News

