Trending

പെരുവയൽ സെൻ്റ് സേവ്യേഴ്സ് യുപി സ്കൂളിൻ്റെ 90-ാം വാർഷികാഘോഷം

പെരുവയൽ സെൻ്റ് സേവ്യേഴ്സ് യുപി സ്കൂളിൻ്റെ 90-ാം വാർഷികാഘോഷം സമാപനവും നവതി സ്മാരക ഓപ്പൺ വർഗ്ഗീസ് സ്റ്റേജിൻ്റെ ഉദ്ഘാടനവും കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ നിർവ്വഹിച്ചു. എം.കെ രാഘവൻ  എം പി അധ്യക്ഷത വഹിച്ചു. 


നവതി സ്മരണിക കവർ പേജിൻ്റെ പ്രകാശനം പി. ടി.എ. റഹിം എം എൽ എ നിർവ്വഹിച്ചു. സിനിമാതാരം ഹരീഷ് കണാരൻ മുഖ്യാതിഥിയായി. കോർപ്പറേറ്റ് മാനേജർ ഫാദർ ജോൺ ജിയോലിൻ, പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ആർ.വി. ജാഫർ, വൈസ് പ്രസിഡൻ്റ് സുബിത തോട്ടാഞ്ചേരി, സ്കൂൾ മാനേജർ ഫാദർ പി.എ. ക്ലാർക്ക് സൻ സേവ്യർ, പ്രധാനധ്യാപകൻ ജിബിൻ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ എ. പി. ബുഷ്റ, പി.ജി. അനൂപ്,പി ടി എ പ്രസിഡൻ്റ്  സി. എം. സദാശിവൻ,എം പി ടി എ പ്രസിഡൻറ് ഇ. എം. രജനി, എഇഒ കുഞ്ഞി മൊയ്തീൻകുട്ടി, ഇ. സുരേന്ദ്രൻ, ഇ.കെ. നിധീഷ്, കെ. ആർ. ജെയ്സി, ആന്റോ ആലപ്പാട്ട്, അശോകൻ ഉണ്ടോടിയിൽ , ബിനു എഡ്വേർഡ്, റഷീദ് പാവണ്ടൂർ, വിനോദ് എളവന, രവികുമാർ പനോളി, മൂസ മൗലവി, ദേവദാസൻ എളവന, ഷാജി അറപ്പൊയിൽ,സി ടി സുകുമാരൻ, സ്കൂൾ ലീഡർ ദേവദത്ത് സംസാരിച്ചു.


Post a Comment

Previous Post Next Post