Trending

റമളാൻ: ആത്മവിശുദ്ധിയുടെ പുണ്യകാലം

റമളാൻ: ആത്മവിശുദ്ധിയുടെ പുണ്യകാലം



​വിശ്വാസികളുടെ മനസ്സിലേക്ക് കുളിർമഴയായി വീണ്ടും ഒരു റമളാൻ കൂടി എത്തിയിരിക്കുകയാണ്. ഇത് വെറും പട്ടിണിയുടേതല്ല, മനസ്സിനെ നന്നാക്കിയെടുക്കാനുള്ള കാലമാണ്. പകൽ മുഴുവൻ അന്നപാനീയങ്ങൾ ഉപേക്ഷിക്കുന്നതിലൂടെ പാവപ്പെട്ടവന്റെ വിശപ്പ് എന്താണെന്ന് നമ്മൾ തിരിച്ചറിയുന്നു. സകാത്തും സ്വദഖയും വഴി മറ്റുള്ളവരെ സഹായിക്കാൻ ഈ മാസം നമ്മെ പഠിപ്പിക്കുന്നു. നാവുകൊണ്ട് ആരെയും വേദനിപ്പിക്കാതിരിക്കാനും ദേഷ്യം നിയന്ത്രിക്കാനും ഈ മുപ്പത് ദിവസങ്ങൾ നമ്മെ ശീലിപ്പിക്കുന്നു. ഖുർആൻ പാരായണവും തറാവീഹ് നിസ്കാരങ്ങളും വീടുകളിലും പള്ളികളിലും സമാധാനം നിറയ്ക്കുന്നു. വൈകുന്നേരത്തെ നോമ്പുതുറകൾ ജാതിമത ഭേദമന്യേ എല്ലാവരും ഒത്തുചേരുന്ന സ്നേഹനിമിഷങ്ങളാണ്. ഈ വിശുദ്ധ മാസം നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ റമളാൻ ആശംസകൾ!

എഴുതിയത്:
ആമിന ജിജു

Post a Comment

Previous Post Next Post