Trending

​കൊടുവള്ളി കെ.എം.ഒ കോളേജിൽ പുതുവത്സരാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

​കൊടുവള്ളി കെ.എം.ഒ കോളേജിൽ പുതുവത്സരാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

കൊടുവള്ളി: കെ.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജ് സ്റ്റാഫ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുതുവത്സര സമ്മാന വിതരണവും യാത്രയയപ്പ് സമ്മേളനവും നടത്തി. അധ്യാപകർ പരസ്പരം പുതുവത്സര സമ്മാനങ്ങൾ കൈമാറി സന്തോഷം പങ്കിട്ടു.


കോളേജിൽ നിന്നും പടിയിറങ്ങുന്ന അസിസ്റ്റന്റ് പ്രൊഫസർ കീർത്തിക്ക് ചടങ്ങിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി.

കോളേജ് പ്രിൻസിപ്പൽ ഡോ. ടി. മുഹമ്മദ് അലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രൊഫ. റൈഹാന, പ്രൊഫ. ഫാത്തിമ, ശ്യാമള, ഹഫ്സ, ഗഫൂർ തുടങ്ങിയവർ പ്രസംഗിച്ചു. സ്റ്റാഫ് ക്ലബ് സെക്രട്ടറി അഫീഫുദ്ധീൻ സ്വാഗതം പറഞ്ഞു. സഹപ്രവർത്തകർ കീർത്തിക്കുള്ള സ്നേഹോപഹാരങ്ങൾ കൈമാറി.

Post a Comment

Previous Post Next Post