Trending

വിരമിച്ച ഫോറസ്റ്റ് ഓഫീസറും സി.പി.ഐ (എം) നേതാവുമായ എം.കെ.എച്ച് കുട്ടി അന്തരിച്ചു

വിരമിച്ച ഫോറസ്റ്റ് ഓഫീസറും സി.പി.ഐ (എം) നേതാവുമായ എം.കെ.എച്ച് കുട്ടി അന്തരിച്ചു


പുവ്വാട്ടുപറമ്പ്: റിട്ടയേഡ് ഫോറസ്റ്റ് ഓഫീസറും സി.പി.ഐ (എം) പുവ്വാട്ടുപറമ്പ് മുൻ ലോക്കൽ കമ്മറ്റി അംഗവുമായ എലിപറമ്പത്ത് മാടാരി കുഴിയിൽ ഹസ്സൻ കുട്ടി (എം.കെ.എച്ച് കുട്ടി - 77) അന്തരിച്ചു. നിലവിൽ സി.പി.ഐ (എം) പുവ്വാട്ടുപറമ്പ് വെസ്റ്റ് ബ്രാഞ്ച് മെമ്പറാണ്.
ചെറുകുളത്തൂർ സർവ്വീസ് സഹകരണ ബേങ്ക് മുൻ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതനായ അഹമ്മദിന്റെയും ഫാത്തിമയുടെയും മകനാണ്.
ഭാര്യമാർ: റഹ്മത്തുനീസ, പരേതയായ ഹസീന.
മക്കൾ: ഹാഷിഫ്, ഹംന, പരേതയായ സുനൈന.
മരുമക്കൾ: ഷംനാദ് (പോലൂർ), ഡോ. ലമിസ് (നാദാപുരം, പാറക്കടവ്).
സഹോദരങ്ങൾ: കുഞ്ഞാലി, മുഹമ്മദ്, കലന്തൻ, ഉണ്ണിപാത്തുമ്മ, കദിയ്യുമ്മ, കദീശയ്യ്.

Post a Comment

Previous Post Next Post