Trending

തിരുവമ്പാടി - കോഴിക്കോട് KSRTC സർവീസ് പുനരാരംഭിച്ചു; കെട്ടാങ്ങലിൽ ആവേശോജ്വലമായ സ്വീകരണം

തിരുവമ്പാടി - കോഴിക്കോട് KSRTC സർവീസ് പുനരാരംഭിച്ചു; കെട്ടാങ്ങലിൽ ആവേശോജ്വലമായ സ്വീകരണം


കെട്ടാങ്ങൽ: നാട്ടുകാരുടെ ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് തിരുവമ്പാടി - കോഴിക്കോട് KSRTC ബസ് സർവീസ് പുനരാരംഭിച്ചു. സർവീസിന് കെട്ടാങ്ങലിൽ വെച്ച് ആവേശോജ്വലമായ സ്വീകരണം നൽകി. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. നദീറയുടെ നേതൃത്വത്തിലാണ് കെട്ടാങ്ങൽ ടൗണിൽ വെച്ച് ബസിനും ജീവനക്കാർക്കും സ്വീകരണം നൽകിയത്.
മുൻ എം.എൽ.എ യു.സി. രാമന്റെ കാലത്ത് ആരംഭിച്ചിരുന്ന ഈ സർവീസ് വിവിധ കാരണങ്ങളാൽ പിന്നീട് നിർത്തിവെച്ചിരിക്കുകയായിരുന്നു. സർവീസ് പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് ഇപ്പോൾ വീണ്ടും ബസ് ഓടിത്തുടങ്ങിയത്.
പ്രദേശത്തെ വിദ്യാർത്ഥികൾക്കും നിത്യയാത്രക്കാർക്കും ഏറെ ആശ്വാസകരമാകുന്ന ഈ സർവീസ്, മലയോര മേഖലയിൽ നിന്നുള്ള യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും. ചടങ്ങിൽ വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു.

Post a Comment

Previous Post Next Post