സ്നേഹ സ്പർശം സൗഹൃദ കൂട്ടായ്മ സമദ് പൊന്നാടിനെ ആദരിച്ചു
ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മലപ്പുറം ചീക്കോട് ഗ്രാമപഞ്ചായത്ത് 19ാം വാർഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട നിയുക്ത ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർമാനും കൂട്ടായ്മയിലെ അംഗവുമായ സമദ് പൊന്നാടിനെ സ്നേഹസ്പർശം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു.
കോഴിക്കോട് ബീച്ച് തട്ടിൻപുറം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ പൊന്നാട അണിയിച്ചും ഉപഹാര സമർപ്പണം നടത്തിയുമാണ് ഗ്രൂപ്പ് അംഗങ്ങൾ തങ്ങളുടെ പ്രിയ കൂട്ടുകാരനെ ആദരിച്ചത്.
സ്നേഹ സ്പർശം സീനിയർ മെമ്പർ സുഹറ മാവൂരിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പ്രോഗ്രാം കോർഡിനേറ്റർ റംസീന കുറ്റിക്കാട്ടൂർ ആമുഖ ഭാഷണവും മുനീർ ഊർക്കടവ് സ്വാഗതവും മുഹമ്മദ് മഞ്ചേരി ഉപഹാര സമർപ്പണവും പി ടി സുബൈദ മാവൂർ നന്ദി പ്രകാശനവും നിർവഹിച്ചു. സമദ് പൊന്നാട് മറുപടി പ്രസംഗം നടത്തി. അംഗങ്ങളായ റഹ്മത്തുന്നീസ, സാഹിറ വേങ്ങര, റെന ഫാത്തിമ, ജുമൈലത്ത്, ആലിയ,ആദിയ, റഹീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Tags:
Kozhikode News

