Trending

എസ്പിസി ത്രിദിന വെക്കേഷൻ ക്യാമ്പ് സമാപിച്ചു.

എസ്പിസി ത്രിദിന വെക്കേഷൻ ക്യാമ്പ് സമാപിച്ചു.


മാവൂർ: മാവൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ത്രിദിന വെക്കേഷൻ ക്യാമ്പ് സമാപിച്ചു. കോഴിക്കോട് സിറ്റി അഡീഷണൽ എസ്.പി ബിജുരാജ് പി ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. പിടിഎ പ്രസിഡണ്ട് രാജി ചെറുതൊടികയിൽ അധ്യക്ഷത വഹിച്ചു.
എസ് എം സി ചെയർമാൻ ഹരീഷ്, റിട്ട: സബ് ഇൻസ്പെക്ടർ വി മുഹമ്മദ് അഷ്റഫ് വെള്ളിപ്പറമ്പ്, എ എസ് ഐ ശിവാനന്ദൻ, എസ് പി സി പിടിഎ വൈസ് പ്രസിഡണ്ട് അനൂപ് എന്നിവർ ആശംസകൾ പറഞു.


ഹെഡ്മാസ്റ്റർ സുമേഷ് പി
സ്വാഗതവും എസ് പി സി പിടിഎ പ്രസിഡണ്ട് രാമദാസ് നന്ദിയും പറഞ്ഞു.
ഡോഗ് സ്കോഡ്, ബോംബ് സ്കോഡ് ക്ലാസുകൾ, ജെൻഡർ ന്യൂട്രാലിറ്റി എന്ന വിഷയത്തിൽ അഡ്വ:സൈറാബാനു ക്ലാസ് എടുത്തു. റോഡ് വാക്ക് ആൻഡ് റൺ, പിടി പരേഡ് കൾച്ചറൽ പ്രോഗ്രാമുകൾ എന്നിവ നടന്നു.
കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ജാക്സൺ മാസ്റ്റർ, സവിത ടീച്ചർ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ രഞ്ജിത്ത്, ബനിഷ എന്നിവർ നേതൃത്വം നൽകി. സീനിയർ വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പും ഇതോടൊപ്പം നടന്നു

Post a Comment

Previous Post Next Post