Trending

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് കലാലീഗ് ജില്ലാ കമ്മിറ്റിയുടെ സ്വീകരണം 22-ന്

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് കലാലീഗ് ജില്ലാ കമ്മിറ്റിയുടെ സ്വീകരണം 22-ന്




കോഴിക്കോട്: കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിജയിച്ച കലാലീഗ് പ്രവർത്തകരായ ജനപ്രതിനിധികൾക്ക് കോഴിക്കോട് ജില്ലാ കലാ ലീഗ് കമ്മിറ്റി സ്വീകരണം നൽകുന്നു. ഈ മാസം 22-ന് കോഴിക്കോട് ടൗൺഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.
സ്വീകരണ പരിപാടിയോടനുബന്ധിച്ച് കലാലീഗിന്റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന പ്രത്യേക സപ്ലിമെന്റ് പുറത്തിറക്കാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രഗത്ഭരുടെ ലേഖനങ്ങളും ജനപ്രതിനിധികളുടെ ഫോട്ടോയും പദവികളും ഉൾപ്പെടുത്തി തയ്യാറാക്കുന്ന സപ്ലിമെന്റ് ജനുവരി 20-ന് പ്രമുഖ വ്യക്തിത്വങ്ങൾ പ്രകാശനം ചെയ്യും.
സപ്ലിമെന്റിൽ ഉൾപ്പെടുത്തുന്നതിനായി കലാലീഗ് പ്രവർത്തകരായ ജനപ്രതിനിധികൾ തങ്ങളുടെ ഫോട്ടോയും ഡെസിഗ്നേഷനും 500 രൂപയും സഹിതം 9539984953 എന്ന നമ്പറിലേക്ക് എത്രയും വേഗം അയച്ചുനൽകണമെന്ന് ജില്ലാ പ്രസിഡന്റ് അറിയിച്ചു. സംഘടനയുടെ കരുത്ത് വിളിച്ചോതുന്ന ഈ സംരംഭത്തോട് എല്ലാ പ്രവർത്തകരും സഹകരിക്കണമെന്ന് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post