Trending

ലഹരിക്കെതിരെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പ്രചരണവുമായി ലഹരി നിർമാർജന സമിതി

ലഹരിക്കെതിരെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പ്രചരണവുമായി ലഹരി നിർമാർജന സമിതി


പൂവാട്ടുപറമ്പ്: സമൂഹത്തിൽ വ്യാപിച്ചുവരുന്ന ലഹരി വിപത്തിനെതിരെ വിദ്യാർത്ഥികളെയും യുവജനങ്ങളെയും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിപുലമായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കാൻ കുന്നമംഗലം മണ്ഡലം ലഹരി നിർമാർജന സമിതി (എൽ.എൻ.എസ്) കൺവെൻഷൻ തീരുമാനിച്ചു.



വിദ്യാലയ പരിസരങ്ങളിൽ ജാഗ്രതാ സമിതികളുടെ സഹായത്തോടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കും.
ജനുവരി 22-ന് കോഴിക്കോട് വെച്ച് നടക്കുന്ന എൽ.എൻ.എസ് ജില്ലാ കൺവെൻഷൻ വൻ വിജയമാക്കാനും പൂവാട്ടുപറമ്പിൽ ചേർന്ന യോഗം തീരുമാനിച്ചു. എൽ.എൻ.എസ് മണ്ഡലം പ്രസിഡന്റ് അബ്ദുള്ളക്കോയ അധ്യക്ഷത വഹിച്ച കൺവെൻഷൻ സംസ്ഥാന സെക്രട്ടറി സുബൈർ നെല്ലൂളി ഉദ്ഘാടനം ചെയ്തു.



ലഹരി ഉപയോഗം തടയുന്നതിനും യുവതലമുറയെ ഇതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനും പ്രാദേശിക തലത്തിൽ ശക്തമായ ഇടപെടലുകൾ ആവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ചടങ്ങിൽ റസാക്ക് പനച്ചിങ്ങൽ, താരിസ് അലി, ബി.കെ. മുഹമ്മദ്, ഷബ്ന സി., സഫിയ സി., റസിയ, ഉമ്മയ്യ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post