പുസ്തക പരിചയവും സംവാദവും സംഘടിപ്പിച്ചു.
കെ.പി ഗോവിന്ദൻകുട്ടി സ്മാരക വായനശാല ചെറുകുളത്തൂർ ഹാപ്പിനസ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വി.സുരേന്ദ്രൻ മാസ്റ്റർ എഴുതിയ " ഗാന്ധി അവസാനത്തെ പിടിവള്ളി ലോക സ്വരാജ് ഇല്ലെങ്കിൽ ഭൂമിയുടെ മരണം" എന്ന പുസ്തകം ടി.വി. അംബുജാക്ഷി തെക്കു വീട്ടിൽ പരിചയപ്പെടുത്തി സംസാരിച്ചു. പെരുവയൽ പഞ്ചായത്ത് നേതൃ സമിതി കൺവീനർ ടി.എം. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ചർച്ചയിൽ ടി.പി. രാധാകൃഷ്ണൻ, ടി.വി.ജി, പി.ശശിധരൻ നവകാവ്യം, കെ.ആർ. സുബ്രഹ്മണ്യൻ, ടി.കെ.സുരേന്ദ്രൻ
എന്നിവർ സംസാരിച്ചു. അവതാരക ടി.വി.അംബുജാഷി മറുപടിയും ഗ്രന്ഥകർത്താവ് വി.സുരേന്ദ്രൻ മാസ്റ്റർ മറുമൊഴിയും നടത്തി.
ഹാപ്പിനസ്സ് ഫോറം പ്രസിഡണ്ട് വി.ശശിധരൻ സ്വാഗതവും, ഹാപ്പിനസ്സ് ഫോറം ട്രഷറർ എം.പി. വിജയ വേണുഗോപാൽ നന്ദിയും പറഞ്ഞു.
Tags:
Peruvayal News
