Trending

മെഡിസെപ്പ് പ്രീമിയം വർദ്ധന: പെൻഷനേഴ്സ് അസോസിയേഷൻ കൂത്താളിയിൽ ധർണ്ണ നടത്തി

മെഡിസെപ്പ് പ്രീമിയം വർദ്ധന: പെൻഷനേഴ്സ് അസോസിയേഷൻ കൂത്താളിയിൽ ധർണ്ണ നടത്തി


കൂത്താളി: മെഡിസെപ്പ് പ്രീമിയം അന്യായമായി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ കൂത്താളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുൻപിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു. സർക്കാർ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് നടന്ന സമരം പെൻഷൻകാരുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

​പെൻഷനേഴ്സ് അസോസിയേഷൻ പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡൻറ് വി. കണാരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. അശാസ്ത്രീയമായ രീതിയിൽ പ്രീമിയം തുക വർദ്ധിപ്പിക്കുന്നത് സാധാരണക്കാരായ പെൻഷൻകാരുടെ ജീവിതത്തെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

​ചടങ്ങിൽ കെ.എം. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ വിവിധ ഭാരവാഹികളായ മഹിമ രാഘവൻ നായർ, രാജൻ പുതിയേടത്ത്, ടി.പി. ചന്ദ്രൻ, രാജൻ കുന്നത്ത്, മമ്പാട്ടിൽ ബാബു, ടി.പി. പുഷ്പലത എന്നിവർ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം

Post a Comment

Previous Post Next Post