Trending

ജനപ്രതിനിധികൾക്ക് കലാലീഗ് സ്വീകരണം നൽകും

ജനപ്രതിനിധികൾക്ക് കലാലീഗ് സ്വീകരണം നൽകും


കോഴിക്കോട് ജില്ലാ കലാ ലീഗിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ നിന്നും കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട കലാലീഗിൻ്റെ പ്രവർത്തകരായ ജനപ്രതിനിധികൾക്ക് കോഴിക്കോട് ടൗൺഹാളിൽ വെച്ച് ഈ മാസം അവസാനത്തിൽ നടക്കുന്ന സ്വംസ്കാരിക സമ്മേളനത്തിൽ സ്വീകരണം നൽകാൻ മെഡികോളേജ് ഹോട്ടൽ സനയിൽ ചേർന്ന കലാലീഗ് ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. ജില്ലാ തലത്തിൽ കലാപരിപാടികൾ സംഘടിപ്പിക്കുവാൻ വിവിധ വിങ്ങുകളായി ടീം രൂപീകരിക്കുവാനും കൗൺസിൽ യോഗം ചേരുവാനും തീരുമാനിച്ചു.


മുജീബ് റഹ്മാൻ ഇടക്കണ്ടി സ്വാഗതം പറഞ്ഞ യോഗത്തിൽ സുബൈർ നെല്ലൂളി അദ്ധ്യക്ഷത വഹിച്ചു.
TMC അബൂബക്കർ ഉദ്ഘാടനം നിർവ്വഹിച്ചു.
പി.സി. ഖാദർ ഹാജി കെ. കെ.കോയ കോവൂർ, റഷീദ് നാസ്,
എം.കെ.ആശിഖ്.
കെ.ടി റസാഖ്, എ.വി. മുഹമ്മദ് റഫീഖ് അഷ്റഫ് വെള്ളിപറമ്പ്',സുബൈദ കുന്ദമംഗലം, നൗഷാദ് സഹാറ ,റസിയ ആനക്കുഴിക്കര സംസാരിച്ചു

Post a Comment

Previous Post Next Post