നിളയുടെ പുണ്യം
കവിത
രചന: അനിൽ മണ്ണത്തൂർ
തുഞ്ചൻ പറമ്പിലെ
കളിമൺ ദീപം നീ,
കൂടല്ലൂർ കാവിലെ
പുണ്യ ജ്വാല.
നിള തൻ തീരത്ത്
ഉദിച്ച സൂര്യൻ,
കഥതൻ കടലായി
ഒഴുകി നീളെ.
ഇരുട്ടിൻ്റെ ആത്മാവ്
കടന്നു വന്നാൽ,
ദുഃഖത്തിൻ കണ്ണീർ മഴ
മനസ്സിൽ പെയ്യും.
നാലുകെട്ടിൻ ഉള്ളിൽ
നോവിൻ ശീതം,
കാലം മായും മുൻപേ
വേദനകളെഴുതി.
അസുര വിത്ത് തൻ
കഥകൾ കേട്ട്,
ഭീമൻ്റെ ദുഃഖം
നമ്മളറിഞ്ഞു.
പകരുക വയ്യൊട്ടും,
ആ വാക്കുകൾ എല്ലാം,
മൗനത്തിൽ തീർത്തൊരാ
ശബ്ദ ശില്പി.
എഴുത്തിൻ മാന്ത്രികൻ,
കഥ തൻ പാത താണ്ടി,
മലയാള സാഹിതിക്ക്
വെളിച്ചം നൽകി.
കാലം നമിക്കും
ഗുരുനാഥൻ, നീ,
മഹാപ്രതിഭ, എന്നും
മനസ്സിൽ നിറയും.
Tags:
Articles
