Trending

യൂഡിഎഫിൻ്റെ പോറ്റിയേ കേറ്റിയേ എന്ന പാരഡിഗാനത്തിന് മറുപടിയൊരുക്കി: പാട്ട് വൈറലായി

യൂഡിഎഫിൻ്റെ പോറ്റിയേ കേറ്റിയേ എന്ന പാരഡിഗാനത്തിന് മറുപടിയൊരുക്കി: പാട്ട് വൈറലായി  


കുന്നമംഗലം 
പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത്  അയ്യപ്പഭക്തിഗാനത്തിൻ്റെ ഈണത്തിൽ 'പോറ്റിയേ കേറ്റി യേ ' എന്ന യൂഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ ഗാനത്തിന് 'സഖാക്കളുടെ മറുപടി' എന്ന പേരിൽ മറുപടി ഗാനമൊരുക്കി വൈറലായിരിക്കുകയാണ്  നാടൻപാട്ട് കലാകാരൻ കൂടിയായ എം പി അശോക് കുമാറും സംഘവും . ഇൻസ്റ്റാഗ്രാമിൽ 23 ലക്ഷവും ഫെയ്സ് ബുക്കിൽ 13 ലക്ഷത്തിലധികം പേരും ഇവരുടെ  പാരഡിഗാനം കണ്ടു കഴിഞ്ഞു.  " പോറ്റിയേ കേറ്റിയേ പോറ്റിയെ ജയിലിൽ കേറ്റിയേ.  പോറ്റിയെ ജയിലിൽ കേറ്റിയത് പിണറായി വിജയൻ സർക്കാര്, പോറ്റിയേ പോറ്റി വളർത്തിയത് യൂഡിഎഫിൻ സർക്കാര് ". പാട്ടിൽ സോണിയ ഗാന്ധിയേയും പരിഹസിക്കുന്നുണ്ട്. " സ്വർണ പാളികൾ ബ്രേസ് ലെറ്റായി, സ്വർണ പാളികൾ ഏലസായി, സോണിയ മാഡം പോറ്റിക്കൊപ്പം, മൂത്തന്മാരും പോറ്റിക്കൊപ്പം, സ്വർണം കട്ടവരാരപ്പാ " എന്നിങ്ങനെയാണ് വരികൾ .  പോറ്റിയെ ജയിലിൽ കേറ്റിയേ  ഗാനം പിറന്ന വഴിയെക്കുറിച്ചും വൈറലായതിനെക്കുറിച്ചും എം പി അശോക് കുമാർ പറയുന്നതിങ്ങനെ .
"ഞാൻ സംതൃപ്തനാണ്
പോറ്റിയെ ജയിലിൽ കേറ്റിയതുപോലുള്ള സന്തോഷം.
ചെയ്യാത്ത കുറ്റത്തിന്
സഖാക്കളെ കള്ളൻമാരെന്ന് വിളിച്ച് അപഹസിക്കുമ്പോൾ നെഞ്ച് പിടഞ്ഞു. 
പെരുങ്കള്ളന്മാർ, കളവിന് കൂട്ട് നിന്ന്  പുരപ്പുറത്ത് കേറി സാധുക്കളെ നോക്കി കള്ളൻമാർ എന്ന് വിളിക്കുന്നത് കേട്ട്  മനസ്സ് പ്രതിരോധത്തിലായി. പിന്നെ ഇത്തിരി വൈകിയിട്ടാണെങ്കിലും പാടാതെ പറ്റില്ലെന്നായി. അങ്ങനെ നാട്ടിലെ ഇതേ വികാരമുള്ള സഖാക്കളെ  കൂട്ടി ഒരാഴ്ച്ച കൊണ്ട് പാട്ടായി. ജനങ്ങൾ ഇടതും വലതും അത് കേട്ടു ,കണ്ടു. സ്നേഹവും തെറിയും ഭൽസനങ്ങളും കൊണ്ട് കമൻ്റ് ബോക്സ് നിറഞ്ഞു.
സ്വാഭാവികം.
ഇപ്പോൾ മനസ്സ് ശാന്തം" . എം പി അശോക് കുമാർ, എം പി ഹരിദാസൻ, വേർക്കാട്ട് പറമ്പത്ത് ഷൈജു, വീരോത്ത് ബൈജു, വീരോത്ത് ബിജു എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലിറിക്സ് എം പി അശോക് കുമാർ, രവീന്ദ്രൻ കുരുന്നിലത്ത്, ടി മോഹൻദാസ് എന്നിവർ ചേർന്നാണ് നടത്തിയത്. സഹായം : രാജു രാജ്ഗീത് .
ഇത് പുറത്തിറക്കിയിരിക്കുന്നത് സി.പി.ഐ (എം) കുന്ദമംഗലം ഏരിയാ കമ്മറ്റിയാണ്.

Post a Comment

Previous Post Next Post