Trending

അനിൽ പനച്ചൂരാൻ കവിതാ പുരസ്ക്കാരം സമ്മാനിച്ചു.

അനിൽ പനച്ചൂരാൻ കവിതാ പുരസ്ക്കാരം സമ്മാനിച്ചു.


കോഴിക്കോട്:
കവി അനിൽ പനച്ചൂരാൻ്റെ
സ്മരണാർത്ഥം ദൃശ്യകേളി മീഡിയാ വിഷനും, അനു നസീർ പ്രൊഡക്ഷനും സംഘടിപ്പിച്ച കാവ്യസ്മൃതി-2025 ലെ കവിതാ പുരസ്ക്കാരം
ടി. കനിമൊഴിയുടെ പറന്നു പോകുന്ന വാടക വീടുകൾ എന്ന കവിതാ സമാഹാരത്തിനും, ബാലകൃഷ്ണൻ ഒളവട്ടൂരിൻ്റെ ചില നേരങ്ങളിൽ ചിലത്, രാജീവ് പെരുമൺ പുറയുടെ വെയിലത്ത് ഉണങ്ങുന്ന കവിതകൾ എന്നീ കൃതികൾക്ക് പ്രത്യേക ജൂറി പുരസ്ക്കാരവും സമ്മാനിച്ചു. ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം. 2026 ജനുവരി 4 ഞായറാഴ്ച 3 മണിക്ക് കോഴിക്കോട് കൈരളി ശ്രീവേദി ഓഡിറ്റോറിയത്തിൽ വെച്ച് 
പി .പി ശ്രീധരനുണ്ണി, വി.ആർ സുധീഷ്, പോൾ കല്ലാനോട്, ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ,  നവാസ് പൂനൂർ ,
ഡോ: നസീറലി കുഴിക്കാടൻ തുടങ്ങിയ പ്രശസ്തരുടെ സാന്നിദ്ധ്യത്തിലാണ് പുരസ്ക്കാരങ്ങൾ സമ്മാനിച്ചത്.
 ടി പി സി വളയന്നൂർ, ബിന്ദു പുളിക്കൽ, സായൂജ് എസ്, 
 റസിയ വെള്ളയിൽ 
സന്തോഷ് പി.ടി തുടങ്ങിയ എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ടി.കെ.സുരേന്ദ്രൻ ചെറുകുളത്തൂർ, ബിന്ദു മണിക്കുട്ടൻ ആറന്മുള എന്നീ കലാ പ്രതിഭകളെ  ആദരിച്ചു. ജഗത് മയൻ ചന്ദ്രപുരി, സുരേന്ദ്രൻ കോഴിക്കോട് ,
എം.ഗോകുൽദാസ്
എന്നിവർ ആശംസകളർപ്പിച്ചു.ഗിരീഷ് പെരുവയൽ അദ്ധ്യക്ഷത വഹിച്ചു. ദൃശ്യകേളി മീഡിയാ വിഷൻ ചെയർമാൻ 
ടി പി സി വളയന്നൂർ സ്വാഗതവും, പ്രോഗ്രാം കൺവീനർ ബിന്ദു സുനിൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post