പരപ്പിൽ കോട്ടകുഴി റോഡ് പുനരുദ്ധാരണം പൂർത്തിയായി; വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു
ചാത്തമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ ഉൾപ്പെട്ട പരപ്പിൽ - കോട്ടകുഴി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
വാർഡ് മെമ്പർ സുഹറാബി അമീർ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ മുൻ മെമ്പർ മൊയ്തു പിടികക്കണ്ടി അധ്യക്ഷത വഹിച്ചു. നാളുകളായി തകർന്നു കിടന്നിരുന്ന ഈ റോഡ് നവീകരിച്ചതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമായി.
ചടങ്ങിൽ ബ്ലോക്ക് മെമ്പർ മുംതസ് ഹമീദ്, അശോകൻ, രാജൻ, ബഷീർ പരപ്പിൽ തുടങ്ങിയവരും റോഡിന്റെ ഗുണഭോക്താക്കളും നാട്ടുകാരും പങ്കെടുത്തു.
Tags:
Mavoor News
