സ്മൃതി വിദ്യാലയം
(കവിത)
രചന : ഷമീറ എ.ടി.കെ പേരാമ്പ്ര
സസ്യ ഹരിത കേര വൃക്ഷം തിങ്ങുമെൻ
ജന്മനാടിൻ വയലോരങ്ങൾ വീശിവരും കാറ്റും
കുന്നിൻ ചെരിവും കുന്നുകളും പാറക്കൂട്ടങ്ങളും
ഈപ്രകൃതിവശ്യതയിൽ
കാവോട് ചേർന്നൊരൻ പൂർവ്വ വിദ്യാലയം
കൗമാരം താണ്ടിയ വഴിയത്രയും
നറു കുസുമങ്ങളായി ഞങ്ങൾ
അറിവിൻ അക്ഷര ധ്വനിയിൽ ഗുരുനാഥരായി ഹൃദ്യതയിൽ ഉയരാൻ ഉരുവിട്ട ഓരോ സദുപദേശവും മനസ്സിൽ കൈകൊണ്ടു ഞങ്ങൾ
മണമില്ല നിറമില്ല വിദ്യാർത്ഥി എന്നുള്ള നാമം ഇവിടെ
കൊഴിഞ്ഞുപോയ എൻ സ്മൃതിയെ നമിക്കുന്നു...
ആ വിദ്യാലയങ്കണത്തിൽ നെല്ലി കായ്ച്ചു കൊഴിഞ്ഞും വർഷങ്ങളേറെ കഴിഞ്ഞുപോയി
വീണ്ടും ഈ അങ്കണം മാടി വിളിച്ചതെന്തേ...
പറയാൻ ഓർമ്മ പുതുക്കാൻ സ്നേഹം വരൂ വീണ്ടും കണ്ടുമുട്ടാൻ..
ഈ വിദ്യാലയ അങ്കണത്തിൽ കൈമുട്ടിയ ചടുല താളവും താളംപിടിച്ചസംഗീതവും ഓടിയും വിയർത്തും ആർത്തു ചിരിച്ചും
അറിവായി പുതു ലക്ഷ്യങ്ങൾ ചാർത്തിയെടുത്തു തീർന്നു പോയൊരൻ സ്മൃതി വിദ്യാലയമേ...
തിരികെ വരാതെ എന്നെ ഓർമ്മിപ്പൂ... സ്മൃതിയെ ഓർമ്മിപ്പൂ
ഓളമായി വന്നു ഒഴുക്കായി പോയും
പുത്തൻ അണിഞ്ഞ ഒരേ മനസ്സുള്ള ഞങ്ങൾ
വീണ്ടും ഒന്നിപ്പൂ ഈ വിദ്യാലയങ്കണത്തിൽ.
Tags:
Articles
