ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി; ഈസ്റ്റ് മലയമ്മയിൽ മുസ്ലിം ലീഗ് കമ്മിറ്റി സംഗമം സംഘടിപ്പിച്ചു
ഈസ്റ്റ് മലയമ്മ: നാലാം വാർഡ് കാഞ്ഞിരത്തിങ്ങൽ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളെ ആദരിക്കലും സമ്മേളനവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് നിർവ്വഹിച്ചു.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നദീറ, വൈസ് പ്രസിഡന്റ് അനീസ് എം.കെ., ബ്ലോക്ക് മെമ്പർ എന്നിവരടക്കമുള്ള ജനപ്രതിനിധികളെ ചടങ്ങിൽ ഹാരമണിയിച്ച് ആദരിച്ചു.
അസീസ് കരിമ്പനങ്ങോട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമോദ് കാഞ്ഞിരത്തിങ്ങൽ സ്വാഗതം ആശംസിച്ചു. മുസ്ലിം ലീഗ് നേതാക്കളായ കെ.എ. ഖാദർ മാസ്റ്റർ, എൻ.പി. ഹംസ മാസ്റ്റർ, അഹമ്മദ് കുട്ടി അരയൻകോട്, ഹമീദ് മാസ്റ്റർ എൻ.പി., ഇ.പി. ബാബു, മൊയ്തു പീടികക്കണ്ടി, മുനീർ മുത്താലം തുടങ്ങിയവർ സംസാരിച്ചു.
അഷ്കർ ഫറോക്ക് മുഖ്യപ്രഭാഷണം നടത്തി. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം നടന്ന മുട്ടിപ്പാട്ട് അവതരണം കാണികൾക്ക് ഹൃദ്യമായ അനുഭവമായി. രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.
Tags:
Mavoor News
