തുരതുരാ പെയ്യുന്ന
ചാറ്റൽമഴ ഇലയിൽ തട്ടിത്തെറിച്ച്
ഭൂഗോളത്തിൽ പടർന്നു
രചന: അബൂബക്കർ സിദ്ദീഖ് പി ടി
പച്ച വിരിച്ച പരവതാനികൾ
ഇരുണ്ട മേഘങ്ങളെ
കാറ്റിന്റെ വരവോടെ
ആടിയുലഞ്ഞു സ്വീകരിച്ചു
പൂത്തുലഞ്ഞ മുല്ലപ്പൂവിൽ
പാതിര മറയത്തും
വർണ്ണ ശലഭങ്ങൾ
പരിമളം പരത്തി
നാട്ടിൻപുറത്തെ ഗ്രാമങ്ങളിൽ
കാവി അണിഞ്ഞവൻ
തൊപ്പി ധരിച്ചവനെ
ഷാൾ ആണഞ്ഞ് സ്വീകരിച്ച്
സൗഹൃദത്തിൻറെ വിത്തുപാകി
രചന: അബൂബക്കർ സിദ്ദീഖ് പി ടി
Tags:
Articles
