Trending

വി കെയർ ഫൗണ്ടേഷൻ വാർഷികാഘോഷം: ആലോചനാ യോഗം ചേർന്നു; സംഘാടക സമിതിയെ 24-ന് പ്രഖ്യാപിക്കും

വി കെയർ ഫൗണ്ടേഷൻ വാർഷികാഘോഷം: ആലോചനാ യോഗം ചേർന്നു; സംഘാടക സമിതിയെ 24-ന് പ്രഖ്യാപിക്കും



മുക്കം: വി കെയർ ഫൗണ്ടേഷന്റെ വാർഷിക പരിപാടികൾക്ക് മുന്നോടിയായുള്ള പ്രാഥമികാലോചന യോഗം മുക്കം മാളിൽ ചേർന്നു. വാർഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. മുക്കം മുനിസിപ്പാലിറ്റി മൂന്നാം ഡിവിഷൻ കൗൺസിലർ ജിജി ജയരാജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.


ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരി ഫസീന യോഗത്തിന് സ്വാഗതം ആശംസിച്ചു. കെ.എം.സി.ടി ഹോസ്പിറ്റൽ, കോഴിക്കോട് മെഡിക്കൽ കോളേജ്, മിംസ്, എം.വി.ആർ, ഇ.എം.എസ്, സെന്റ് ജോസഫ്, ഡെർമറ്റോളജി ഹോസ്പിറ്റൽ, നിർമ്മല, ശാന്തി ഹോസ്പിറ്റൽ തുടങ്ങിയ പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഫൗണ്ടേഷൻ നിലവിൽ പ്രവർത്തിക്കുന്നത്.
വാർഷികാഘോഷത്തോടനുബന്ധിച്ച് കുടുംബസംഗമം, വിവിധ കലാപരിപാടികൾ, ആദരിക്കൽ ചടങ്ങ് എന്നിവ നടത്താൻ തീരുമാനമായിട്ടുണ്ട്.


പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിക്കുന്നതിനായുള്ള അടുത്ത യോഗം ജനുവരി 24 ശനിയാഴ്ച രാവിലെ 10 മണിക്ക് മുക്കം വ്യാപാരി ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഈ യോഗത്തിൽ വെച്ച് വാർഷിക പരിപാടികളുടെ അന്തിമ രൂപരേഖ തയ്യാറാക്കുകയും കമ്മിറ്റി നിലവിൽ വരികയും ചെയ്യും.
മുക്കം മാളിൽ നടന്ന യോഗത്തിൽ മിനി, മുക്കം സന്നദ്ധസേന അംഗം ഷംസീർ തുടങ്ങിയ ഭാരവാഹികളും പങ്കെടുത്തു.

Post a Comment

Previous Post Next Post