ജൈവ പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു
പെരുമണ്ണ : അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജൈവ പച്ചക്കറിത്തോട്ടത്തിന്റെ വിത്ത് നടീൽ ഉദ്ഘാടനം പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി രാജൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ടി.ബിജീഷ് അധ്യക്ഷത വഹിച്ചു. പെരുമണ്ണ കൃഷി ഓഫീസർ എം.അയിഷ അഥിന പദ്ധതി വിശദീകരിച്ചു.വാർഡ് മെമ്പർമാരായ മുതുമന നളിനി ടീച്ചർ,വി.ടി മനോജ് മുഖ്യാതിഥികളായി പങ്കെടുത്തു.സ്കൂളിന് സമീപത്തുള്ള 15 സെന്റ് വയലിലാണ് കൃഷി ഇറക്കിയത്.വെണ്ട,പയർ, വഴുതിന,തക്കാളി, ചീര, മുളക്,ചുരങ്ങ, പീച്ചിങ്ങ, പടവലം, മത്തൻ,എളവൻ, കൈപ്പങ്ങ,കപ്പ തുടങ്ങിയ ഇനങ്ങളാണ് കൃഷി ഇറക്കിയത്. വിഷരഹിത പച്ചക്കറികൾ പരമാവധി കുട്ടികൾക്ക് ലഭ്യമാക്കലാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.ചടങ്ങിൽ കമ്മന വേണുഗോപാൽ, കെ.കെ ഷമീർ,കെ ഗോപാലകൃഷ്ണൻ, കെ.സിറാജുദ്ദീൻ,എ.ധന്യ,കെ.ബിജീഷ്,കെ.വി സുൽഫിക്കർ,കെ.ടി മുഹമ്മദ് അനീസ്, ഇബ്രാഹീം,സി.പി ആയിഷാബി, എ.പി അബ്ന,എം.ഷീന,കെ.പി അഹമ്മദ് ഫൈസൽ, കെ.ഇമാമുദ്ദീൻ സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപിക പി.പി ഷീജ സ്വാഗതവും കാർഷിക ക്ലബ് കോ-ഓഡിനേറ്റർ ഐ. സൽമാൻ നന്ദിയും പറഞ്ഞു.
Tags:
Perumanna News
