Trending

മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ ‌ഇബ്രാഹിംകുഞ്ഞ് 73, വിടപറഞ്ഞു:

മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ ‌ഇബ്രാഹിംകുഞ്ഞ് 73, വിടപറഞ്ഞു:



കൊച്ചിയിലെ സ്വകാര്യ ആശുപത്രിയൽ വെച്ചാണ് അന്ത്യം.
ഏറെനാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ രണ്ട് ദിവസം മുമ്പ് അദ്ദേഹത്തിന്റെ സ്ഥിതി വഷളാവുകയായിരുന്നു.

നാല് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായിട്ടുള്ള അദ്ദേഹം മുസ്‌ലിം ലീഗ് ഉന്നതാധികാരസമിതിയിലടക്കം പ്രവർത്തിച്ചിട്ടുണ്ട്. ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗമടക്കമുള്ള പദവികള്‍ വഹിച്ചിരുന്നു.

2001ലും 2006ലും മട്ടാഞ്ചേരിയില്‍ നിന്നും 2011ലും 2016ലും കളമശേരിയില്‍ നിന്നും നിയമസഭാംഗമായ അദ്ദേഹം യുഡിഎഫ് സർക്കാരുകളില്‍ വ്യവസായ, പൊതുമരാമത്ത് വകുപ്പുകളുടെ മന്ത്രിയായിരുന്നു.

Post a Comment

Previous Post Next Post