Trending

പെരുമണ്ണ ഹൈടെക് സ്പോർട്സ് കോംപ്ലക്സ് നിർമ്മാണത്തിന് 3 കോടി രൂപയുടെ ഭരണാനുമതി പി.ടി.എ റഹീം എംഎൽഎ



പെരുമണ്ണ ഹൈടെക് സ്പോർട്സ് കോംപ്ലക്സ് നിർമ്മാണത്തിന് 3 കോടി രൂപയുടെ ഭരണാനുമതി
പി.ടി.എ റഹീം എംഎൽഎ


പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ മങ്ങത്തായ കേശവൻ നമ്പൂതിരി സ്മാരക ഹൈടെക് സ്പോർട്സ് കോംപ്ലക്സ് നിർമ്മാണത്തിന് 3 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. 


മങ്ങത്തായ കേശവൻ നമ്പൂതിരിയുടെ കുടുംബം സൗജന്യമായി വിട്ടുനൽകിയ 10 സെൻ്റ് ഭൂമിയും ഗ്രാമപഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയ 5 സെൻറ് ഭൂമിയും ഉൾപ്പെടെയുള്ള 15 സെൻ്റ് സ്ഥലത്താണ് പ്രസ്തുത പ്രവൃത്തി നടത്തുന്നത്. നീന്തൽകുളം, കൺവെൻഷൻ സെൻ്റർ, ഇൻഡോർ സ്റ്റേഡിയം തുടങ്ങിയ സംവിധാനങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പെരുമണ്ണ ഗ്രാമപഞ്ചായത്ത് സമർപ്പിച്ച വിശദ പദ്ധതി രേഖയുടെ അടിസ്ഥാനത്തിൽ 2025-26 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്കുള്ള തുക അനുവദിച്ചിട്ടുള്ളതെന്നും പി.ടി.എ റഹീം എംഎൽഎ പറഞ്ഞു.

Post a Comment

Previous Post Next Post