ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് ക്യാമ്പ് സമാപിച്ചു; തിരുവണ്ണൂർ ഗവ. യു .പി സ്കൂളിന് ബാഡ്മിന്റൺ കോർട്ട് സമ്മാനിച്ച് വിദ്യാർത്ഥികൾ
കോഴിക്കോട്: "ഇനിയുമൊഴുകും; മാനവസ്‌നേഹത്തിൻ ജീവവാഹിനിയായ് " എന്ന പ്രമേയത്തിൽ കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് സംഘടിപ്പിച്ച ഏഴു ദിവസം നീണ്ടുനിന്ന സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. തിരുവണ്ണൂർ ഗവൺമെന്റ് യുപി സ്കൂളിലായിരുന്നു ക്യാമ്പ് നടന്നത്.
സമാപന ചടങ്ങിന്റെ ഭാഗമായി, ക്യാമ്പ് അംഗങ്ങൾ തിരുവണ്ണൂർ സ്കൂളിനായി നിർമ്മിച്ചു നൽകിയ ബാഡ്മിന്റൺ കോർട്ടിന്റെ സമർപ്പണം വാർഡ് കൗൺസിലർ ആയിഷാബി പാണ്ടികശാല നിർവഹിച്ചു. പിടിഎ പ്രസിഡന്റ് നൗഷാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവണ്ണൂർ ഗവൺമെന്റ് യുപി സ്കൂൾ ഹെഡ്മിസ്ട്രസ് രമാദേവി മുഖ്യാതിഥിയായിരുന്നു.
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗത്തിന് കീഴിൽ നടന്ന എഴു ദിവസം നീണ്ടു നിന്ന ക്യാമ്പിൽ വിവിധ കർമ്മപദ്ധതികളും ക്ലാസുകളും നടന്നു. സമാപന ചടങ്ങിൽ പ്രോഗ്രാം ഓഫീസർ സി.ടി. ഫാത്തിമ, അധ്യാപകരായ രജനി, നസ്രിൻ, സർഷാർ അലി, സജിദ് മോട്ടി, പിടിഎ എക്സിക്യൂട്ടീവ് അംഗം ഹർഷാദ് എന്നിവർ ആശംസകൾ നേർന്നു.
രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ടി.പി. മുഹമ്മദ് ബഷീർ സ്വാഗതവും,
എൻഎസ്എസ് ലീഡർ
ഷബാസിയ നന്ദിയും രേഖപ്പെടുത്തി.
Tags:
Kozhikode News



