Trending

MES സംസ്ഥാന സ്കൂൾ ഫുട്ബോൾ മേള തിരൂർ,പട്ടാമ്പി, പാവങ്ങാട് , സ്കൂളുകൾ ജേതാക്കൾ

MES സംസ്ഥാന  സ്കൂൾ ഫുട്ബോൾ മേള   തിരൂർ,പട്ടാമ്പി, പാവങ്ങാട് , സ്കൂളുകൾ ജേതാക്കൾ


ചാത്തമംഗലം :  എംഇഎസ് എജ്യുക്കേഷൻ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ എംഇഎസ് രാജാ റസിഡൻഷ്യൽ സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന എംഇഎസ് സിബിഎസ്ഇ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ  എംഇഎസ് തിരൂർ , പട്ടാമ്പി , പാവങ്ങാട്  സ്കൂളുകൾ ചാമ്പ്യന്മാരായി
മൂന്ന് ദിവസങ്ങളിൽ വിവിധ കാറ്റഗറികളിലായി നടന്ന മേള   സമാപിച്ചപ്പോൾ
പെൺകുട്ടികളുടെ അണ്ടർ 19 വിഭാഗത്തിൽ തിരൂർ എംഇഎസ് ജേതാക്കളായി .രാജാ സ്കൂൾ രണ്ടാം സ്ഥാനവും  തിരുനാവായ, പട്ടാമ്പി എംഇഎസ് സ്കൂളുകൾ മൂന്നാം സ്ഥാനവും നേടി.  തിരൂർ എം ഇഎസിന്റെ    നിമ്നയെ ബെസ്റ്റ് പ്ലെയർ ആയും   അലീനയെ ടോപ് സ്കോററായും, മികച്ച ഗോൾ കീപ്പർ രാജായുടെ വൈഷ്ണവിയെയും തിരഞ്ഞെടുത്തു.
ആൺകുട്ടികളുടെ 12ൽ താഴെ ഉള്ളവരുടെ വിഭാഗത്തിൽ എംഇഎസ്  പാവങ്ങാട് ചാമ്പ്യന്മാരായി.  എം ഇഎസ് വളാഞ്ചേരി ഫസ്റ്റും,എംഇഎസ്  തിരൂർ, തിരുനാവായ ടീമുകൾ സെക്കൻഡും റണ്ണറപ്പായി.    ആദി ദേവ് ( വളാഞ്ചേരി) മികച്ച കളിക്കാരൻ ,  ഷഹാൻ അഹമ്മദ് (പാവങ്ങാട്)ടോപ് സ്കോറർ ,     മുഹമ്മദ് ഫഹ്മിൻ (പാവങ്ങാട്) മികച്ച ഗോളിയായും തെരഞ്ഞെടുത്തു
അണ്ടർ 14 വിഭാഗത്തിൽ എംഇഎസ്    പട്ടാമ്പി    ജേതാക്കളായി, പാവങ്ങാട് എം ഇഎസ് ഫസ്റ്റ് റണ്ണറപ്പും, എം ഇ എസ് രാജാ, പുത്തനത്താണി സ്കൂളുകൾ സെക്കന്റ് റണ്ണറപ്പുമായി.
ബെസ്റ്റ് പ്ലെയർ, മികച്ച ഗോൾ കീപ്പർ എന്നിവരായി യഥാക്രമം   പട്ടാമ്പി  എം ഇഎസിന്റെ നിഹാദിനെയും ,അബു സബാനെയും, ടോപ് സ്കോററായി എംഇഎസ് പാവങ്ങാടിന്റെ മുഹമ്മദ് റാദിലി നെയും തിരഞ്ഞെടുത്തു
അണ്ടർ 17 മത്സരത്തിൽ തിരൂർ ചാമ്പ്യന്മാരായി , പട്ടാമ്പി എംഇഎസ് ഫസ്റ്റ് റണ്ണറപ്പും, രാജാ എം ഇ എസ്,കുറ്റിപ്പുറം എംഇഎസ് സ്കൂളുകൾ സെക്കൻഡ് റണ്ണറപ്പുമായി 
എംഇഎസ് പട്ടാമ്പിയുടെ മാസ്റ്റർ മെഹബിൻ റസൽ മികച്ച കളിക്കാരൻ, രാജായുടെ മാസ്റ്റർ ത്വൊയിബ് മികച്ച ഗോൾകീപ്പർ ,  തിരൂരിന്റെ അവിനാശ് ടോപ് സ്കോറർ എന്നിവർ മത്സരത്തിലെ  വ്യക്തിഗത നേട്ടങ്ങൾ കരസ്ഥമാക്കി
പട്ടാമ്പി എംഇഎസ് സ്കൂൾ അണ്ടർ 19 വിഭാഗത്തിൽ ജേതാക്കളായി എംഇഎസ് രാജ രണ്ടാം സ്ഥാനവും എം ഇ എസ് തിരുർ, പാവങ്ങാട് സ്കൂളുകൾ സെക്കൻഡ് രണ്ടെണ്ണപ്പുമായി  .മികച്ച കളിക്കാരനായി പട്ടാമ്പിയുടെ അമനെ യും ടോപ് സ്കോററായി രാജായുടെ അഹമ്മദ് സയാനെയും, മികച്ച ഗോളി യായി പട്ടാമ്പിയുടെ ആദിത്യയെയും തെരഞ്ഞെടുത്തു
  സമ്മാനദാന ചടങ്ങിൽ എംഇഎസ് എജുക്കേഷൻ ബോർഡ്    സെക്രട്ടറി കെഎംഡി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ നദീറ ,വാർഡ് മെമ്പർ സലീന നൂറുദ്ധീൻ എന്നിവർ വിജയികൾക്കായി ട്രോഫികൾ സമ്മാനിച്ചു. സ്കൂൾ പ്രിൻസിപ്പൽ രമേഷ് കുമാർ സി എസ്,   എസ് എം സി മെമ്പർ അബ്ദുൽ അസീസ് സംബന്ധിച്ചു. സ്കൂൾ സെക്രട്ടറി എം പി സി നാസർ സ്വാഗതവും വൈസ് പ്രിൻസിപ്പാൾ റസീന കെ നന്ദി
യും പറഞ്ഞു.

Post a Comment

Previous Post Next Post