Trending

പെരുവയൽ സെന്റ് ഫ്രാൻസിസ് സേവിയർ ദേവാലയത്തിൽ തിരുനാൾ സമാപിച്ചു

പെരുവയൽ സെന്റ് ഫ്രാൻസിസ് സേവിയർ ദേവാലയത്തിൽ തിരുനാൾ സമാപിച്ചു


പെരുവയൽ: കോഴിക്കോട് അതിരൂപതയ്ക്ക് കീഴിലുള്ള പെരുവയൽ സെന്റ് ഫ്രാൻസിസ് സേവിയർ ദേവാലയത്തിലെ തിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ സമാപനം. കോഴിക്കോട് അതിരൂപത മെത്രാപോലീത്ത വർഗീസ് ചക്കാലക്കൽ പിതാവ് വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു.


സഹകാർമികരായി വികാരി റവ. ഫാദർ ക്ലാർക്സൺ, ഫാ. റെനി ഇമ്മാനുവൽ, ഫാ. ജോൺ ബാപ്റ്റിസ്റ്റ്, ഫാ. ഷെബിൻ, ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. പോൾ പേഴ്‌സി, ഫാ. സനൽ ലോറൻസ് എന്നിവർ പങ്കെടുത്തു.
തിരുനാളിനോടനുബന്ധിച്ച് പെരുവയൽ അങ്ങാടിയിലേക്ക് വിശ്വാസ്യതയും ഐക്യവും വിളിച്ചോതി നടത്തിയ വിശ്വാസ റാലി ശ്രദ്ധേയമായി. പാരിഷ് സെക്രട്ടറി ബിനു എഡ്വേഡ്, ഡിനോ വർഗീസ്, ബോണി വർഗീസ്, ആലോഷസ്, ആന്റോ മാസ്റ്റർ, ജോസഫ് പുളിന്തര, ബെന്നി പൈനാടത് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
തുടർന്ന് നടന്ന കല സന്ധ്യ ഇടവക വികാരി റവ. ഫാദർ ക്ലാർക്സൺ ഉൽഘാടനം ചെയ്തു. നിരവധി കലാപരിപാടികൾക്ക് വേദിയായ കല സന്ധ്യയോടെ തിരുനാൾ ആഘോഷങ്ങൾക്ക് തിരശ്ശീല വീണു.

Post a Comment

Previous Post Next Post