പെരുവയൽ സെന്റ് സേവ്യേഴ്സ് യു.പി. സ്കൂളിൽ നവതി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി
പെരുവയൽ:
സെന്റ് സേവ്യേഴ്സ് യു.പി. സ്കൂളിന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് സംഘാടക സമിതി യോഗം ചേർന്നു. സ്കൂളിൽ വെച്ച് നടന്ന യോഗത്തിൽ ആഘോഷ പരിപാടികളുടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു.
സ്കൂൾ പ്രധാനാധ്യാപകൻ ജിബിൻ ജോസഫ് സ്വാഗതം ആശംസിച്ചു. സ്വാഗതസംഘം ചെയർമാൻ അനൂപ് പി. ജി അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം, ഉദ്ഘാടന ചടങ്ങ്, സ്റ്റേജ് നിർമാണം, മറ്റ് ഒരുക്കങ്ങൾ എന്നിവയെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തു.
Tags:
Peruvayal News