Trending

മഹാഭാഗ്യസൂക്ത യജ്ഞം സമാപിച്ചു

മഹാഭാഗ്യസൂക്ത യജ്ഞം സമാപിച്ചു



ചൂലൂര്‍ : ശൂലനൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പുടയൂർ പാണ്ഡുരംഗൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടന്നുവരുന്ന ഭാഗ്യസൂക്ത മഹായജ്ഞം സമാപിച്ചു. സാംസ്കാരിക സമ്മേളനം കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ ഉദ്ഘാടനം ചെയ്തു. ജൂന അഖാഡ മഹാമണ്ഡലേശ്വർ ശ്രീമദ് ആനന്ദവനം ഭാരതി മഹാരാജ് സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. ആലുവ തന്ത്രവിദ്യാപീഠം പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, അഖിലേന്ത്യ ഉപഭോക്തൃ സംരക്ഷണ സമിതി പ്രസിഡന്റ് സഹദേവൻ , അഖിലേന്ത്യ ഒ.ബി.സി മുസ്ലിം മഞ്ച് വൈസ് പ്രസിഡന്റ്‌ ഫസൽ റഹ്മാൻ , ആർ.ജി ഗ്രൂപ്പ് ചെയർമാൻ രമേശൻ എന്നിവർ പ്രസംഗിച്ചു.പ്രൈഡ് കോപറേറ്റീവ്  സൊസൈറ്റി സി.ഇ.ഒ ശൈലേഷ് സി. നായരിൽ നിന്നും സ്വീകരിച്ചുകൊണ്ട് മഹാമണ്ഡലേശ്വർ നവീകരണ നിധി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ എൻ.ടി പരമേശ്വരൻ നമ്പൂതിരി , രാധാകൃഷ്ണൻ നായർ കൽപ്പകശ്ശേരി, രവീന്ദ്രൻ പറമ്പിൽ, ശ്രീജേഷ് ഉൽപംകണ്ടി , സജീവൻ പുതിയാടം, ദിനേശൻ പുളിയാരംകുഴി, അനിൽ മേഘ, ശ്രീജിത്ത് , ജൂലി പരമേശ്വരൻ ,വാർഡ് മെമ്പർ ബബില ഷജിൻ എന്നിവർ സന്നിഹിതരായി. ട്രസ്റ്റ്‌ സെക്രട്ടറി ആനന്ദ്  ശൂലനൂർ സ്വാഗതവും വിശ്വൻ വെള്ളലശ്ശേരി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post