ഗാന്ധി ദർശനത്തിന്റെ സമകാലിക പ്രസക്തി
ലേഖനം:
രചന : ജലാൽ മണ്ണാർക്കാട്
ഇന്ത്യൻ സ്വാതന്ത്ര്യ ലബ്ധിക്കായി അഹോരാത്രം പരിശ്രമിച്ച മുഖ്യദാരികളിൽ മഹാത്മാഗാന്ധി ഒരു അമരക്കാരനായിട്ടാണ് നാം കണക്കാക്കുന്നത്.
സത്യവും അഹിംസയും ആയുധമാക്കി ഒരു മഹാസാമ്രാജ്യത്തോട് പോരാടികൊണ്ട് സ്വാതത്രം നേടിയെടുത്തത് ഗാന്ധിജിയുടെ അദ്വതീയ സംഭവനകളാണ്.ഗാന്ധി ദർശനത്തിന്റെ മഹത്വം ഇന്ത്യൻ സ്വാതന്ത്ര സമരത്തിലേക്ക് മാത്രം പരിമിതമല്ല. മറിച്ച് ഈ പദാർത്ഥ ബന്ധിത ലോകം നേരിടുന്ന എല്ലാ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പ്രശ്നങ്ങൾക്കും അദ്ദേഹത്തിന്റെ ആശയങ്ങൾ വഴികാട്ടിയായിരുന്നു.
ഗാന്ധിജി ഒരു രാഷ്ട്രീയ നേതാവോ സ്വാതന്ത്രസമര നേതാവോ മാത്രമല്ല അദ്ദേഹം മനുഷ്യജീവിതത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ തേടിയ ഒരു ദർശനിയുമായിരുന്നു. അഹിംസ, സത്യാഗ്രഹം, നിസ്സഹകരണം,സ്വരാജ് തുടങ്ങിയ ആശയങ്ങൾ ഇന്നും സമൂഹത്തിന്റെ സുഖമമായ നിലനിൽപ്പിന് വെളിച്ചം പകരുന്ന മാർഗ്ഗങ്ങളാണ്.
അഹിംസ:ഗാന്ധി ആശയത്തിന്റെ അടിസ്ഥാന ശില്പി എന്ന് തന്നെ നമുക്ക് ഇതിനെ വിശേഷിപ്പിക്കാം. ശാസ്ത്ര പുരോഗതി അതിന്റെ അത്യുന്നതയിലെത്തി നിൽക്കുന്ന ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ യുദ്ധം, ഭീകരവാദം, വർഗീയ കലാപം, വിദ്വേഷ രാഷ്ട്രീയം തുടങ്ങിയ അധാർമികതയും അരാചകത്ത്വങ്ങളും വാഴുന്ന ഈ ആധുനിക കാലത്താണ് നാം ഗാന്ധിയനാശയങ്ങൾ വായിച്ചു കേൾക്കേണ്ടത്. ഗാന്ധിജി പറയുന്നു ശക്തി പ്രയോഗത്തിലൂടെയുള്ള വിജയം ഒരിക്കലും സ്ഥിരതയുള്ളതാകില്ല.
ഏതൊരു പ്രശ്നത്തെയും നാം അഹിംസപരമായ മാർഗ്ഗത്തിലൂടെ പരിഹാരമാർഗം കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. അല്ലാതെ സാമൂഹിക സാംസ്കാരിക സൗന്ദര്യത്തെ വെട്ടി മാറ്റി വിദ്വേഷത്തിന്റെ വിത്ത് പാകി സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കുകയല്ല വേണ്ടത്. ഈ കാലത്തും ഐക്യരാഷ്ട്രസഭയുടെ പല പ്രവർത്തനങ്ങളുടെയും അടിസ്ഥാനം പരിശോധിച്ചാൽ ഗാന്ധിയൻ ആശയങ്ങൾ നമുക്ക് കാണാൻ സാധിക്കും.
സത്യാഗ്രഹം:സത്യം നീതി തുടങ്ങിയവക്കു വേണ്ടി നടത്തുന്ന അക്രമരഹിത സമരത്തെ ഈ ഗാന്ധിയൻ ആശയം മുന്നോട്ടുവെക്കുന്നു. അഴിമതി, വ്യാജവാർത്ത, ഭരണഘടന വ്യവസ്ഥയിലെ അനീതി,അസമത്വം,തുടങ്ങിയവക്കെതിരെ സത്യവും ധാർമികതയും ആയുധമാക്കി അക്രമരഹിത സമര പോരാട്ടമായിരുന്നു ഗാന്ധിയൻ ആശയം. ഈ ആധുനിക കാലഘട്ടത്തിൽ ഗാന്ധിയനാശയത്തെ അവഗണിച്ച് സമരം വിജയിക്കണമെങ്കിൽ അതിൽ ആക്രമവും അനാചാരവും അനിവാര്യമാണെന്ന രൂപത്തിലേക്ക് നമ്മുടെ സമൂഹം മാറപ്പെട്ടിരിക്കുന്നു. ഇവയിലെല്ലാം നമുക്ക് ഗാന്ധി ആശയം കൊണ്ടുവന്നാൽ അക്രമങ്ങളുടെയും അനാചാരങ്ങളുടെയും തോത് കുറക്കാൻ സാധിക്കും.
നിസ്സഹകരണം:ഭരണത്തോടോ നിയമത്തോടോ അല്ലെങ്കിൽ അധികാരത്തോടെ ഉണ്ടാവുന്ന അഭിപ്രായ ഭിന്നതക്ക് ഗാന്ധിജി സ്വീകരിച്ച മാർഗ്ഗമായിരുന്നു അക്രമരഹിത സമരമാർഗ്ഗം. ഇതിനെ ഗാന്ധി നിസ്സഹകരണം എന്ന നാമം നൽകി.
നികുതി നൽകാതിരിക്കുക, വിദേശ വസ്തുക്കളുടെ ഉൽപാദനം ക്രമാതീതമായി വർദ്ധിപ്പിച്ച് ഗവൺമെന്റിന്റെ സാമ്പത്തിക നില തകിടംമറിക്കുക, ഹർത്താലുകളിൽ ഉപരോധം തീർത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുക അങ്ങനെ ഗവൺമെന്റിന്റെ മുട്ടുകുത്തിക്കുക എന്ന ലക്ഷ്യം മാത്രം മുന്നിൽകണ്ട് ഗാന്ധിജി മുന്നോട്ടുവെച്ച ആശയമാണ് നിസ്സഹകരണ പ്രസ്ഥാനം. എന്നാൽ ഈ ആധുനിക കാലത്ത് അക്രമരഹിത സമരങ്ങൾ നമുക്ക് കാണാൻ സാധിക്കുന്നില്ല. പ്രശ്നപരിഹാരമാർഗ്ഗം കണ്ടെത്താൻ വേണ്ടി നടപ്പിലാക്കുന്ന സമരനയങ്ങൾ പുതുതായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു ദുർഘട സ്ഥിതിയാലുള്ള പ്രവണതയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.
സർവേദയം:എല്ലാ തലങ്ങളിലും എല്ലാവർക്കും ഉന്നമനം ഉറപ്പുവരുത്തുക അതിന് ഗാന്ധിജി മുന്നോട്ട് വെച്ച ആശയമാണ് സർവ്വോധയം. എല്ലാവർക്കും നല്ലത് എന്നും ഇതിനെ വ്യാഖ്യാനിക്കാം.ആധുനിക കാലത്ത് സമ്പത്ത് വ്യവസ്ഥ വളരുമ്പോൾ സമ്പത്ത് നിശ്ചിത പേരുടെ കരങ്ങൾ മാത്രമായി ഒതുങ്ങുന്നു. അതുമൂലം ദാരിദ്ര്യം തൊഴിലില്ലായ്മ എന്നിവ നിലനിൽക്കുന്നു. ഇതിന് പരിഹാരമായി ഗ്രാമവികസനം, കൈതൊഴിലുകൾ,സ്വയം പര്യാപ്തത എന്നിവക്ക് കൂടുതൽ മുൻഗണന നൽകി അവയെ പ്രോത്സാഹിപ്പിക്കുന്ന രീതിയായിരുന്നു ഗാന്ധിജി സ്വീകരിച്ചിരുന്നത്. ഇങ്ങനെയുള്ള അനേകം ഗാന്ധിയൻ ചിന്തകൾ നമ്മുടെ സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാൻ സഹായകമാകുന്നു.
ഗാന്ധി ദാർശനത്തിലെ ഗാന്ധിയൻ ആശയം പഴയകാലത്തെ ഓരോർമ്മയല്ല മറിച്ച് ഭാവിയിലേക്ക് സമൂഹത്തെ വഴി നടത്തി വെളിച്ചം പകരുന്ന ചിന്തകളാണ്. ആധുനികലോകം നേരിടുന്ന കലാപങ്ങൾക്കും അസമത്വങ്ങൾക്കും അനീതികൾക്കും ഗാന്ധിയൻ ചിന്തകളിൽ തന്നെ ഉത്തരമുണ്ട്. ഗാന്ധിയൻ ആശയങ്ങൾ ഉൾക്കൊണ്ട് നാം അതിനെ ഉയർത്തിപ്പിടിച്ച് സമൂഹത്തിൽ പ്രാവർത്തികമാക്കിയാൽ അക്രമങ്ങളും അനാചാരങ്ങളും ആധാർമികതയും കുറഞ്ഞ തോതിലെങ്കിലും നമുക്ക് കുറക്കാൻ സാധിക്കും. ഗാന്ധിജി പറഞ്ഞതുപോലെ “എന്റെ ജീവിതമാണ് എന്റെ സന്ദേശം” അതേ ശക്തിയോടെ ഇന്നും നമ്മെ വിളിച്ചുണർത്തുന്നു.
പക്ഷേ നാം ആ സന്ദേശങ്ങളെ മുഴുവൻ അവഗണിച്ച് സമൂഹത്തെ ആക്രമങ്ങളിലേക്ക് തള്ളിവിടുന്നു. ഇത് മനുഷ്യർക്കിടയിൽ ഭിന്നിപ്പും കലാപവും നിലനിർത്തുന്നു. നാം ഗാന്ധിയനാശയങ്ങൾ ജീവിതത്തിൽ നിലനിർത്തുക. ഗാന്ധിജി ലോകത്തോട് പറഞ്ഞ സന്ദേശം വാക്കുകളിലൂടെയല്ല ജീവിതത്തിന്റെ ഉദാഹരണങ്ങളിലൂടെ ആയിരുന്നു.
രചന : ജലാൽ മണ്ണാർക്കാട്
Tags:
Articles
