Trending

യാമിനി ചിരിക്കുമ്പോൾ

യാമിനി ചിരിക്കുമ്പോൾ
കവിത
രചന : കുഞ്ഞച്ചൻ മത്തായി



ഞാനറിയുന്നുണ്ടായിരുന്നു
നിൻ്റെ എല്ലാ വിശേഷങ്ങളും ഒന്നൊന്നായി തപാലത്തു പോ-
ലെ വരാന്തപ്പടിയിൽ വന്നു
കിടക്കും വെള്ള കവറിനു-
ള്ളിൽകയ്യെഴുത്തുഅക്ഷരങ്ങൾ

ആരുടെതെന്നറിയില്ലെങ്കിലും
അറിയാനുള്ളൊരു ശ്രമവും                        
നാട്ടിൻസുഹൃത്തുവിനാൽതേടി
കിട്ടില്ലെന്നു മാത്രമല്ല അ -
ച്ചടിയേക്കാൾ മനോഹരമാം
മീ അക്ഷരങ്ങൾ പെൺകര -
മെന്നു വിധിയുംചൊല്ലിയവൻ
എന്നിഷ്ടം അറിഞ്ഞൊരുവൾ

ആയിരിക്കാം ഇതിൻ്റെ പിന്നിൽ 
പേരില്ലാ കത്തുകൾ എഴുതി
വധിക്കുന്നത് ക്രൂരതാരം ''
മനുഷ്യത്വംമില്ലാത്തോരാൾതൻ
ചിന്തയാൽപ്രണയംവേർപെടു-
ത്താൻഅപരാദപുഷ്പമാക്കി 

നീയൊരു അജ്ഞാത ശക്തിയും
പ്രതികാരകൂട്ടിൽനിർത്തുമ്പോൾ
അന്വേഷണം തുടരുന്നതിൽ 
തെറ്റുണ്ടോ? പ്രണയ രാഗമേ 
ആരൊക്കെയെന്ത് ചൊല്ലിയാലും 
നിന്നെയകന്നുപോകില്ല ഞാൻ.

കടമാണെങ്കിലും വേദന 
അറിഞ്ഞു അഞ്ചു പവന്റെ കാഞ്ചന മാലയൂരി കഴുത്ത് 
കാലിയാക്കി യെനിക്കായി തന്നവളെ മറന്നു നന്ദി കാ- 
ട്ടിയിട്ടുജീവിക്കാനാകുമോ?'

അസത്യകൊടുംകാറ്റുകളാ-
ഞ്ഞു വീശിയിടാംമിന്നല്ലെങ്കിൽ 
മറ്റൊരു നാൾ കണ്ടെത്താംമനം
നൊന്തൊരുരോഗവുംപിടിച്ചി-
ടാതെനീകെട്ട കാലത്തിലും
നല്ല മനസ്സുകളെ കാണാം.

Post a Comment

Previous Post Next Post