കാരുണ്യത്തിന് കൈതാങ്ങായി 'സന്മനസ്സുള്ളവർക്ക് സന്നദ്ധരാവാം' വാട്സ്ആപ്പ് കൂട്ടായ്മ; രോഗിക്ക് തുണയായി കെ.എം.സി.ടി ഹോസ്പിറ്റലും
മുക്കം: കാരുണ്യപ്രവർത്തനങ്ങളിൽ മാതൃകയായി 'സന്മനസ്സുള്ളവർക്ക് സന്നദ്ധരാവാം' എന്ന വാട്സ്ആപ്പ് കൂട്ടായ്മ.
പെരിന്തൽമണ്ണ സ്വദേശിയായ ഷംസുദ്ദീൻ എന്ന രോഗിക്കാണ് ഈ കൂട്ടായ്മയിലൂടെ അടിയന്തര സഹായവും മികച്ച ചികിത്സയും ലഭ്യമായത്.
മുക്കം കെ.എം.സി.ടി (KMCT) മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഷംസുദ്ദീന് ആവശ്യമായ എല്ലാവിധ സഹായസഹകരണങ്ങളും വാട്സ്ആപ്പ് കൂട്ടായ്മയുടെ ഭാരവാഹികൾ ഇടപെട്ട് ഉറപ്പുവരുത്തി. ഡോക്ടർ ദീപക്കിന്റെ കീഴിലാണ് രോഗിയെ പ്രവേശിപ്പിച്ചത്.
കൂട്ടായ്മയുടെ മുഖ്യരക്ഷാധികാരികളായ ഫസീന, മിനി, ബദറു, നസീറ ഗഫൂർ എന്നിവരുടെ സജീവമായ ഇടപെടൽ രോഗിക്ക് വലിയ ആശ്വാസമായി. ഹോസ്പിറ്റൽ പി.ആർ.ഒമാരായ മൻസൂർ, ചിഞ്ചു എന്നിവരുടെ സഹകരണത്തോടെ ചികിത്സാ നടപടികൾ വേഗത്തിലാക്കാനും രോഗിക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാനും ഈ കൂട്ടായ്മയ്ക്ക് സാധിച്ചു. സാമൂഹ്യമാധ്യമങ്ങൾ വഴി ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് മാതൃകാപരമായ കാര്യങ്ങളാണ് എന്ന് സന്മനസ്സുള്ളവർക്ക് സന്നദ്ധരാവാം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ മുഖ്യ രക്ഷാധികാരികൾ അഭിപ്രായപ്പെട്ടു.
Tags:
Mavoor News


