രണിത. കെ-യുടെ നാലു പുസ്തകങ്ങൾ പ്രകാശനം ചെയ്തു
തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരിയും മലയാള വേദി കുടുംബാംഗവുമായ രണിത. കെ രചിച്ച നാലു പുസ്തകങ്ങൾ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് പ്രകാശനം ചെയ്തു. നീമ ബുക്സാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം വിമൻസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. രമഭായ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
പ്രശസ്ത കവിയും തിക്കുറിശ്ശി ഫൗണ്ടേഷൻ സെക്രട്ടറിയുമായ രാജൻ വി. പൊഴിയൂർ, തലയൽ മനോഹരൻ തുടങ്ങി സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. നിരവധി എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചയും നടന്നു.
Tags:
Kerala News

