ലഹരിക്കെതിരെ താളബോധവുമായി വിദ്യാർത്ഥികൾ; ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ഫ്ലാഷ് മോബ് ശ്രദ്ധേയമായി
ലഹരി എന്ന വിപത്തിനെതിരെ സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് (NSS) യൂണിറ്റിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന് കീഴിൽ സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് പരിപാടി അരങ്ങേറിയത്.
"ഇനിയുമൊഴുകും; മാനവസൗഹൃദത്തിന് ജീവവാഹിനിയായി" എന്ന പ്രമേയത്തിൽ ഡിസംബർ 26-ന് കോഴിക്കോട് തിരുവണ്ണൂർ ഗവൺമെന്റ് യു.പി സ്കൂളിലാണ് സപ്തദിന ക്യാമ്പ് ആരംഭിച്ചത്.
ക്യാമ്പിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ തെരുവിൽ അവതരിപ്പിച്ച ഫ്ലാഷ് മോബ് ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ചടങ്ങിൽ ഈസ്റ്റ് ക്ലസ്റ്റർ കൺവീനർ കെ.എൻ. റഫീഖ്, വെസ്റ്റ് ക്ലസ്റ്റർ കൺവീനർ ഗീത എന്നിവർ സംബന്ധിച്ചു. ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ടി.പി. മുഹമ്മദ് ബഷീർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.ടി. ഫാത്തിമ എന്നിവർ നേതൃത്വം നൽകി. അധ്യാപകരായ രജനി, ലുബ്ന, നജീബ്, സർഷാർ അലി എന്നിവരും രക്ഷിതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു
Tags:
Kozhikode News

