കാട് മൂടിയ വഴി വെട്ടിത്തെളിയിച്ചു.
പേരാമ്പ്ര :നൊച്ചാട് പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ടിപി നാസറിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തിലും ബാലുശ്ശരി ജി.വി.എച്ച് എസിലെ എൻ എസ് എസ് വളണ്ടിയർമാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും ശ്രമദാനത്തിൽ കരിമ്പാങ്കുന്നുമ്മൽ മുതൽ വാളൂർ സ്കൂൾ കനാൽ റോഡ് കാട് വെട്ടിത്തെളിയിച്ചു.
കിസാൻ ജനത സംസ്ഥാന ജനറൽ സിക്രട്ടറി വൽസൻ എടക്കോടൻ പരിപാടി ഉദ്ഘാടനം ചെയ്തു.
കെ ആർ ഇന്ദു (പ്രിൻസിപ്പൽ ജിവിഎച് എസ് ബാലുശ്ശേരി )ലിജിന എംവി (എൻ എസ് എസ് പ്രോഗ്രാം ഓഫീസർ )
ആർ ജി ഗിരീഷ് (സ്റ്റാഫ് സെക്രട്ടറി ജിവിഎച് എസ് ബാലുശ്ശേരി ) എംസി അസ്സായിനാർ, ടി കെ അബ്ദുള്ള, ഷഹീർ മുഹമ്മദ് രയരോത്ത്, റഷീദ് ചെക്കിയലത്ത്, പി മുഹമ്മദ്,എ വി മജീദ് ,പിഎം ചോയി,കണ്ണാട്ടിയിൽ മുഹമ്മദ്, ഷൈജ മനോജ്, അയനിക്കൽ ബാവ, നസീമ പുത്തലത്ത്, സക്കീന എവി, സൗദ സി എച്,പുതിയേടത്ത് ചന്ദ്രിക തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Tags:
Kozhikode News
