Trending

സ്നേഹ സ്പർശം സൗഹൃദ കൂട്ടായ്മ മാവൂർ പി ടി എച്ച് ഹോസ്പിസിന് ഉപകരണങ്ങൾ നൽകി

സ്നേഹ സ്പർശം സൗഹൃദ കൂട്ടായ്മ മാവൂർ പി ടി എച്ച് ഹോസ്പിസിന് ഉപകരണങ്ങൾ നൽകി


മാവൂർ: സ്നേഹസ്പർശം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാവൂർ പൂക്കോയ തങ്ങൾ ഹോസ്പിസ് വി കെയറിന് ഉപകരങ്ങൾ നൽകി. ഒരു കട്ടിൽ, രണ്ട് റെക്സിൻബെഡ്, തുടങ്ങിയ ഉപകരണങ്ങൾ
സ്നേഹസ്പർശം സൗഹൃദ കൂട്ടായ്മ പ്രതിനിധി ഹാരിസ് കോട്ടക്കൽ പി.ടി.എച്ച് ചെയർമാൻ എൻ.പി. അഹമ്മദിന് കൈമാറി. പി.ടി.എച്ച് ജനറൽ കൺവിനർ കെ.ലത്തീഫ്മാസ്റ്റർ
അദ്ധ്യക്ഷതവഹിച്ചു. വർക്കിംഗ് ചെയർമാൻ ടി.ഉമ്മർമാസ്റ്റർ ആമുഖ ഭാഷണം നടത്തി.
ഭാരവാഹികളായ പി.ഉമ്മർമാസ്റ്റർ, ഷറഫുന്നിസ പാറയിൽ, വി.കെ.ഷരീഫ, സ്നേഹസ്പർശം പ്രതിനിധികളായ മുനീർ ഊർക്കടവ്,സി.സുഹറ മാവൂർ, റംസീന കുറ്റിക്കാട്ടൂർ, പി.ടി.സുബൈദമാവൂർ, കരീം ആലുങ്ങൽ റഹ്മത്തുന്നിസ്സ വെട്ടത്തൂർ,നിസാർ മുണ്ടുമുഴി തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post