പെരുവയൽ പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റിന് വർണ്ണാഭമായ തുടക്കം; താരലേലം പൂർത്തിയായി
പെരുവയൽ: പെരുവയലിലെയും സമീപപ്രദേശങ്ങളിലെയും കായിക പ്രതിഭകളെ അണിനിരത്തിക്കൊണ്ടുള്ള എട്ടാമത് പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റിന് പെരുവയലിൽ തുടക്കമായി. വളർന്നുവരുന്ന കായിക താരങ്ങൾക്ക് മികച്ച അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ടൂർണമെന്റിന്റെ മുന്നോടിയായി ടീമുകളുടെ താരലേലം പെരുവയൽ ടർഫ് കോർട്ടിൽ വളരെ ഭംഗിയായി നടന്നു. പ്രാദേശിക ക്ലബ്ബുകളെയും കളിക്കാരെയും കോർത്തിണക്കിക്കൊണ്ടുള്ള ഈ സംരംഭം എട്ടാമത്തെ വർഷത്തിലേക്ക് കടക്കുമ്പോൾ ഇതിലൂടെ നിരവധി കായികതാരങ്ങളെ വളർത്തിയെടുക്കാൻ സാധിച്ചിട്ടുണ്ട്.
ഡിസംബർ മാസം 25-ാം തീയതി മുതൽ 29-ാം തീയതി വരെയാണ് പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് അരങ്ങേറുന്നത്.
രാഷ്ട്രീയത്തിനതീതമായി പെരുവയലിലെ ഒരു കൂട്ടം യുവജനങ്ങളാണ് ഈ ടൂർണമെന്റിന് പിന്നിൽ പ്രവർത്തിക്കുന്നത്. കൂടാതെ, പെരുവയലിലെ കലാ കായിക സാമൂഹിക സാംസ്കാരിക സന്നദ്ധ രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും വ്യാപാരികളും ടൂർണമെന്റുമായി പരിപൂർണ്ണമായി സഹകരിച്ച് മുന്നോട്ട് പോകുന്നുണ്ട്. പ്രാദേശിക ഫുട്ബോൾ രംഗത്തിന് ഇത് വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ.
Tags:
Peruvayal News

