Trending

കോഴിക്കോട് ജില്ലാ ജാമിഅഃ ദർസ് ഫെസ്റ്റ്: മൻബഉസ്സആദ ദർസ് മാണിയമ്പലത്തിന് ജൂനിയർ ഓവറോൾ

കോഴിക്കോട് ജില്ലാ ജാമിഅഃ ദർസ് ഫെസ്റ്റ്: മൻബഉസ്സആദ ദർസ് മാണിയമ്പലത്തിന് ജൂനിയർ ഓവറോൾ


കുറ്റിക്കാട്ടൂർ: കുറ്റിക്കാട്ടൂർ ശംസുൽ ഹുദ അക്കാദമിയിൽ വെച്ച് നടന്ന കോഴിക്കോട് ജില്ലാ ജാമിഅഃ ദർസ് ഫെസ്റ്റിൽ കുറ്റിക്കാട്ടൂർ ആനക്കുഴിക്കര മൻബഉസ്സആദ ദർസ് മാണിയമ്പലം മികച്ച വിജയം കരസ്ഥമാക്കി.


ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന കലോത്സവത്തിൽ ജൂനിയർ വിഭാഗം ഓവറോൾ കിരീടവും സീനിയർ വിഭാഗം ഫസ്റ്റ് റന്നർ അപ്പ് സ്ഥാനവുമാണ് മൻബഉസ്സആദ ദർസ് നേടിയത്.
മത്സരത്തിൽ മൻബഉസ്സആദ ദർസ് മാണിയമ്പലത്തിലെ വിദ്യാർത്ഥി അമൻ ഫാരിഷ് ജൂനിയർ വിഭാഗം കലാ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു.


വിവിധ ദർസുകളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത ഫെസ്റ്റിൽ പ്രസംഗം, ഖിറാഅത്ത്, അറബിക് പദ്യം, മാപ്പിളപ്പാട്ട്, ദഫ്മുട്ട്, മദ്ഹ് ഗാനം തുടങ്ങി നിരവധി ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ദർസ് അധികൃതരെയും അഭിനന്ദനങ്ങൾ അറിയിച്ചു.

Post a Comment

Previous Post Next Post