ഇനിയുള്ളതിനെ
കവിത
രചന : കുഞ്ഞച്ചൻ മത്തായി
ഇരണ്ട മുറിക്കുള്ളിലെ രണ്ടു കണ്ണുകൾ സ്വാഗതം ചെയ്യുന്നു
നിർത്താതെ പെയ്തിറങ്ങുന്ന വർഷകാലത്ത്'
ഉപ്പന്റെ കണ്ണുള്ള ചെറുപ്പക്കാരന്റെ കർമ്മത്തിൽ ചിലന്തിവല കെട്ടി പൂർണ്ണതയിൽ എത്തിയിരിക്കുന്നു രഹസ്യ പാളത്തിൽ
സ്വാതന്ത്ര്യത്തിന്റെ പച്ചക്കൊടിയിൽ പച്ച മാംസങ്ങൾ ഇറുന്നു വീഴുന്നു.
സമയാസമയത്തിനുള്ള ജലം പകർന്നില്ലെങ്കിൽ പിടിച്ചുനിൽക്കാനാവാത്ത ഭൂകമ്പം ഉണ്ടാകുന്നത് സർവ്വസാധാരണം
ഇവിടെ ആരെയാണ് കുറ്റമരത്തിൽ
നിർത്തേണ്ടതെന്ന് ചോദിച്ചാൽ കൈകൾമലർത്തുന്ന
വാർദ്ധക്യകോലങ്ങൾ
പെണ്ണിന് അടിമയായി പോകുന്ന ആൺമക്കളുടെ നാണംകെട്ട വർത്തമാനങ്ങളിൽ തളർന്നുപോയ കയ്യും ഉയരും ക്ലാവ് പിടിച്ച് സുഷിരം വീണ ചെമ്പിന്റെ കഥ മറക്കാം
ഇനിയുള്ളതിന്റെ ജീവിതത്തെ
ക്കുറിച്ച് ചിന്തിക്കാം
കിളിർത്തുവരുന്ന പരുവത്തിൽ തന്നെ പടിയിറക്കി വിടാം
അന്തസ്സും അഭിമാനവും ചരിത്രമാക്കാം
നാംചിന്നി ചിതറാതെ ഒന്നിച്ചുനിന്നാൽ നരകവും സ്വർഗ്ഗമാക്കാം.
Tags:
Articles
