Trending

യു.ഡി.എഫ് മാവൂർ മേഖല വാഹന പ്രചരണ ജാഥ

യു.ഡി.എഫ് മാവൂർ മേഖല
വാഹന പ്രചരണ ജാഥ  


മാവൂർ: ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥി (ചാത്തമംഗലം ഡിവിഷൻ)
 അബ്ദുറഹിമാൻ എടക്കുനിയുടെ വാഹന പ്രചരണ ജാഥക്ക് മാവൂർ മേഖലയിൽ ഊഷ്മളമായ സ്വീകരണം ലഭിച്ചു.
ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് പ്രവീൺകുമാർ മാവൂർ പാറമ്മലിൽ നിന്നും തുടക്കമിട്ട പ്രചരണ ജാഥയുടെ 
  സമാപനം  കൽപള്ളിയിൽ ടി.വി ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു.   ധ്രുവീകരണമുണ്ടാക്കി
മുതലെടുപ്പ് നടത്തുകയും പൊതുമുതൽ ധൂർത്തടിക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തിനെതിരായുള്ള വിധിയെഴുത്തായിരിക്കും തെരഞ്ഞെടുപ്പ് ഫലം എന്ന് അദ്ദേഹം
അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ മങ്ങാട്ട്
അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. നേതാക്കളായ
കെ എം അപ്പുകുഞ്ഞൻ ,ലത്തീഫ് മാസ്റ്റർ, പി കെ ശറഫുദ്ദീൻ ,മൂസ മൗലവി, സ് സുരേഷ്, പി.സി അബ്ദുൽ കരീം, കെ പി രാജശേഖരൻ ,മൻസൂർ മണ്ണിൽ, പി.ടി അബ്ദുൽ അസീസ് ഓ എം നൗഷാദ് ,ഹബീബ് ചെറൂപ്പ 
സ്ഥാനാർഥികളായ വളപ്പിൽ റസാഖ്,  തൊണ്ടിയേരി ഉമ്മർ മാസ്റ്റർ, 
അനസ് കൽപള്ളി, പ്രസാദ് ആയംകുളം എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post