ഇനിയുമൊഴുകും എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന് തിരുവണ്ണൂരിൽ തുടക്കമായി
കോഴിക്കോട്: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീമിന് കീഴിൽ "ഇനിയുമൊഴുകും; മാനവസൗഹൃദത്തിന് ജീവവാഹിനിയായി" എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ ക്യാമ്പിന് ആവേശകരമായ തുടക്കം.
കോഴിക്കോട് സിറ്റി ക്ലസ്റ്റർ തല ഉദ്ഘാടനം കോഴിക്കോട് സൗത്ത് എം.എൽ.എ അഹമ്മദ് ദേവർകോവിൽ നിർവ്വഹിച്ചു. ഹിമായത്തുൽ ഇസ്‌ലാം ഹയർ സെക്കന്ററി സ്കൂളിന്റെ നേതൃത്വത്തിൽ തിരുവണ്ണൂർ ഗവൺമെന്റ് യു.പി സ്കൂളിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്.
ഹിമായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് നൗഷാദ് കെ.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഹിമായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ് മാനേജർ പി.കെ.വി അബ്ദുൽ അസീസ് ക്യാമ്പ് അംഗങ്ങൾക്കുള്ള ബാഡ്ജ് വിതരണം നിർവ്വഹിച്ചു.
ചടങ്ങിൽ തിരുവണ്ണൂർ ജി.യു.പി സ്കൂൾ എച്ച്.എം രമാദേവി ടീച്ചർ, പി.ടി.എ വൈസ് പ്രസിഡന്റ് റാസിഖ് ടി.പി, എം.പി.ടി.എ പ്രസിഡന്റ് റൈഹാനത്ത്, ട്രഷറർ നാസിം ബക്കർ, സ്റ്റാഫ് സെക്രട്ടറി ബിന്ദു ഡി.
കൂടാതെ കൃഷ്ണപുരം റെസിഡന്റ്സ് പ്രതിനിധി രാജേന്ദ്രൻ, പൂട്ടിയേറ റെസിഡന്റ്സ് പ്രതിനിധി രാജൻ കുളരിക്കൽ, സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് വിദ്യാധരൻ, ഐ.സി.ഡി.എസ് പ്രതിനിധി ബബിത, രാധാ പ്രഭാകരൻ, പ്ലസ് വൺ - പ്ലസ് ടു എൻ.എസ്.എസ് ലീഡർമാർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ഹിമായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ് പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ ടി.പി ചടങ്ങിൽ സ്വാഗതം ആശംസിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫാത്തിമ സി.ടി നന്ദി രേഖപ്പെടുത്തിയതോടെ ഉദ്ഘാടന ചടങ്ങുകൾക്ക് സമാപനമായി. ഏഴു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ സാമൂഹിക സേവനം, വ്യക്തിത്വ വികസനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിവിധ വിഷയങ്ങളിൽ ക്ലാസുകളും പ്രായോഗിക പ്രവർത്തനങ്ങളും നടക്കും.
Tags:
Kozhikode News




