മഴയുടെ ഗന്ധം
രചന : മുഹമ്മദ് ജൈസൽ പറവൂർ
പകലൊടുങ്ങി
ഇരുളിന്റെ നൃത്തം
ആകാശച്ചെരുവിൽ
ആരംഭിച്ചു
വായുവിലൂടെ ഇടിമുഴക്കത്തിന്റെ
അലകൾ
ആഞ്ഞടിക്കുന്നു
കാറ്റ്
ഒരു ഭീമന്റെ
കൈകൾ പോലെ
മരങ്ങളെ ഉലച്ചു തകർത്തു
വായുവിൽ കുളിർമയുടെ മണം
പരുത്തിക്കൊണ്ട് മേഘങ്ങളുടെ കണ്ണുനീർ ഭൂമിയെ തലോടി
മണ്ണിന്റെ മണം പോലെ
മധുരമായ
ഓർമ്മകൾ പേറി
ഓരോരുത്തരും മഴത്തുള്ളികളെ വരവേറ്റു
മണ്ണിന്റെ ദാഹവും മനുഷ്യന്റെ പ്രാർത്ഥനയും ഒന്നായ നേരം നന്ദിയുടെ ഗാനം ചുണ്ടിൽ വിരിഞ്ഞു
രചന : മുഹമ്മദ് ജൈസൽ പറവൂർ
Tags:
Articles
