Trending

സി.കെ. ഫസീല കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; കലാലീഗിന് അഭിമാന നിമിഷം, സുബൈർ നെല്ലൂളി ഷാൾ അണിയിച്ച് ആദരിച്ചു

സി.കെ. ഫസീല കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; കലാലീഗിന് അഭിമാന നിമിഷം, സുബൈർ നെല്ലൂളി ഷാൾ അണിയിച്ച് ആദരിച്ചു


കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സി.കെ. ഫസീല ചുമതലയേറ്റു; കലാലീഗ് ജില്ലാ കമ്മിറ്റി അഭിവാദ്യമർപ്പിച്ചു
​കുന്നമംഗലം: കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കലാലീഗ് മെമ്പർ സി.കെ. ഫസീലയ്ക്ക് ഉജ്ജ്വല സ്വീകരണം.  ചടങ്ങിൽ കുന്നമംഗലം ബ്ലോക്കിന്റെ പുതിയ അമരക്കാരിയായി ഫസീല ഔദ്യോഗികമായി ചുമതലയേറ്റു.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കലാ ലീഗ് ജില്ലാ സെക്രട്ടറി മുനീറത്ത് ടീച്ചറെയും ആദരിച്ചു.
​തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന അഭിനന്ദന ചടങ്ങിൽ കലാലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സുബൈർ നെല്ലൂളി, സി.കെ. ഫസീലയെ ഷാൾ അണിയിച്ച് ആദരിച്ചു. കലാലീഗ് ജില്ലാ കമ്മിറ്റിയുടെ പ്രത്യേക അഭിവാദ്യങ്ങളും അദ്ദേഹം അറിയിച്ചു.
​ഫസീലയുടെ നേതൃത്വത്തിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിക്കുമെന്ന് സുബൈർ നെല്ലൂളി പ്രത്യാശ പ്രകടിപ്പിച്ചു. ചടങ്ങിൽ കലാലീഗ് ജില്ലാ-പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയി ചുമതലയേറ്റ കലാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സി മുനീറത്ത് ടീച്ചറെയും കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി ചുമതലയേറ്റ കലാ ലീഗ് മണ്ഡലം ഭാരവാഹിയും പി.ടി.ച്ച് . പെരുവയൽ പഞ്ചായത്ത് കോഡിനേറ്ററുമായ സി.കെ. ഫസീലയെയും കോഴിക്കോട് ജില്ലാ കലാ ലീഗ് അഭിനന്ദിച്ചു. Corn ലീഗ് ജില്ല പ്രസിഡന്റ് സുബൈർ നെല്ലുളി സി കെ ഫസീലയെ ഷാൾ അണിയിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കലാ ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് ബിജു ശിവദാസിനെയും ഒളവണ്ണ ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കലാ ലീഗ് മണ്ഡലം ഭാരവാഹി മുനീഫ ടീച്ചറെയും കലാലീഗ് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.

Post a Comment

Previous Post Next Post