സത്യസന്ധമായ വിജയത്തിന്റെ മാധുര്യം: കാലം മായ്ക്കാത്ത നേട്ടം
നേർവഴിയിലൂടെ പോരാടി നേടുന്ന വിജയത്തിന്റെ മാധുര്യമാണ് യഥാർത്ഥ മാധുര്യം. അതിന് അളവറ്റ സന്തോഷമുണ്ട്, ആത്മാർത്ഥമായ സംതൃപ്തിയുണ്ട്. സത്യസന്ധമായ അധ്വാനത്തിന്റെ ഫലമായി നേടുന്ന ഈ വിജയം കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കുന്നതും, നമ്മുടെ മനസ്സിന് ശാശ്വതമായ ആനന്ദം നൽകുന്നതുമാണ്.
എന്നാൽ, കുതന്ത്രങ്ങളിലൂടെയും, ചതിയിലൂടെയും നേടുന്ന വിജയങ്ങൾ ഒരു മിഥ്യ മാത്രമാണ്. അവ താൽക്കാലികമായൊരു തിളക്കം നൽകിയേക്കാം, പക്ഷേ അതിൽ നേരുള്ളിന്റെ ബലമില്ല. കാലം മുന്നോട്ട് പോകുമ്പോൾ, ഇത്തരം വിജയങ്ങൾ നമ്മുടെ മനസ്സിൽ ഒരു മുറിപ്പാടായി മാറും. അത് ശാശ്വതമല്ല, നമ്മുടെ ഉള്ളിന്റെയുള്ളിൽ യഥാർത്ഥമായ ആനന്ദം പകരാൻ അതിന് കഴിയില്ല.
അതുകൊണ്ട്, നമുക്ക് എപ്പോഴും നേർവഴിയേ സഞ്ചരിക്കാം. ഉള്ളിൽ ആനന്ദം പകരുന്ന, നന്മയുടെ വിജയം ഉണ്ടാകട്ടെ. അത് നമ്മുക്കും മറ്റുള്ളവർക്കും വെളിച്ചം നൽകുന്ന, കാലാന്തരത്തിൽ കൂടുതൽ തിളക്കമാർന്ന് നിൽക്കുന്ന ഒരു നേട്ടമായിരിക്കും.
ആമിന ജിജു
മൈൻഡ് ഹീലിംഗ് തെറാപ്പിസ്റ്റ്
Tags:
Articles
