പെരുമണ്ണ പഞ്ചായത്തിൽ ആവേശത്തിരയിളക്കി എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് റാലി; വി. വസീഫ് ഉദ്ഘാടനം ചെയ്തു
പെരുമണ്ണ: പെരുമണ്ണ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ്. നടത്തിയ റാലിയിൽ വൻ ജനപങ്കാളിത്തം. പുത്തൂമഠം അങ്ങാടിയിൽ നിന്നാണ് റാലി ആരംഭിച്ചത്. നാസിക് ഡോളിന്റെ അകമ്പടിയോടെ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനത്തോടെ റാലിക്ക് ആവേശോജ്ജ്വലമായ തുടക്കമായി.
സി.പി.ഐ. (എം) സംസ്ഥാന കമ്മിറ്റി അംഗം സ. വി. വസീഫ് റാലി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സി. സുന്ദരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
റാലിയെ അഭിസംബോധന ചെയ്ത് പി.ടി.എ. റഹീം എം.എൽ.എ, അബ്ദുൽ നാസർ മാസ്റ്റർ, കെ.കെ. സലീം, ഒ. പ്രകാശൻ, ഷാജി പുത്തലത്തു, കെ. അബിജേഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി വി.പി. രവീന്ദ്രൻ സ്വാഗതവും എം.എ. ഗോപാലകൃഷ്ണൻ നന്ദിയും പ്രകാശിപ്പിച്ചു.
വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് മികച്ച വിജയം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് റാലി സംഘടിപ്പിച്ചത്.
Tags:
Perumanna News

