എം.എസ്.എം സംസ്ഥാന സമ്മേളനം ഡിസംബർ 25 26 27 28 കോഴിക്കോട്
കോഴിക്കോട്: ജെൻ എം കോൺഫറൻസ് - എം.എസ്.എം സംസ്ഥാന സമ്മേളനം 2025 ഡിസംബർ 25 26 27 28 കോഴിക്കോട് നടക്കും.
സമ്മേളനത്തിന്റെ പ്രചരണാർത്ഥം കോഴിക്കോട് മുജാഹിദ് സെൻ്ററിൽ ചേർന്ന മുജാഹിദ് സംസ്ഥാന കൺവെൻഷൻ കെ.എൻ.എം സംസ്ഥാന പ്രസിഡൻ്റ് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം നിർവഹിച്ചു. കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി പി.പി ഉണ്ണീൻ കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ പുതിയതലമുറയെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ജെൻ എക്സ്പോ ഡിസംബർ 25ന് ആരംഭിക്കും. ലിറ്ററേച്ചർ ഫെസ്റ്റ്, എജ്യൂ എക്സ്പോ, കിഡ്സ് ഫെസ്റ്റ്, മെഗാ ജെൻസി കോൺഫറൻസ്, ബുക്ക് ഫെയർ, ഗേൾസ് ഗോതറിംഗ്, ഐഡിയ പിച്ചിംഗ് കോൺടെസ്റ്റ് , വർക്ക്ഷോപ്പുകൾ തുടങ്ങി വൈവിധ്യമാർന്ന പ്രോഗ്രാമുകൾക്ക് ജെൻ എം കോൺഫ്ലവൻസ് വേദിയാവും.
കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
കോഴിക്കോട് മുജാഹിദ് സെൻററിൽ ചേർന്ന
സംസ്ഥാന കൺവെൻഷനിൽ കെ.എൻ.എം.സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫ എൻ വി അബ്ദുറഹിമാൻ,
സംസ്ഥാന സെക്രട്ടറി പി പി അബ്ദുൽ ഹഖ്, എ അസ്ഗറലി, പ്രൊഫ എം ടി അബ്ദുസമദ് സുല്ലമി
കെ.ജെ.യു സംസ്ഥാന പ്രസിഡണ്ട് പി.പി മുഹമ്മദ് മദനി, എൻ. കുഞ്ഞിപ്പ മാസ്റ്റർ, എൻ കെ എം സക്കറിയ, സയീദ് അലി സ്വലാഹി, ഇസ്ഹാഖ് അലി കല്ലിക്കണ്ടി, എം എസ് എം സംസ്ഥാന പ്രസിഡണ്ട് അമീൻ അസ്‌ലഹ് , ജനറൽ സെക്രട്ടറി സുഹഫി ഇമ്രാൻ, നവാസ് സ്വലാഹി, എന്നിവർ സംസാരിച്ചു.
Tags:
Kozhikode News
