വേദനയിൽ വിരിയുന്ന വെളിച്ചം: ജീവിതത്തിന്റെ തിരുത്തലുകൾ:
നമ്മുടെയെല്ലാം ജീവിതത്തിൽ വേദനയുണ്ടാക്കുന്ന ചില അനുഭവങ്ങളുണ്ട്. ഇഷ്ടപ്പെട്ടതൊന്ന് നഷ്ടമാകുമ്പോൾ, ഒരുപാട് വിഷമം തോന്നും. ആരും സങ്കടപ്പെടാൻ ആഗ്രഹിക്കുന്നില്ല.
എന്നാൽ, സത്യം പറഞ്ഞാൽ, സന്തോഷമുള്ള സമയങ്ങളേക്കാൾ കൂടുതൽ കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നത് ഈ ഹൃദയം നോവിക്കുന്ന കാര്യങ്ങളാണ്.
ഒരു വലിയ വിഷമം വരുമ്പോൾ നമ്മൾ ഒന്ന് നിന്നുപോകും. അപ്പോഴാണ് ജീവിതത്തിൽ എന്തിനാണ് കൂടുതൽ വില കൊടുക്കേണ്ടതെന്ന് നമ്മൾ തിരിച്ചറിയുന്നത്. വെറും കാര്യങ്ങൾക്കുവേണ്ടി വഴക്കിടുന്നതിനേക്കാൾ, സ്നേഹത്തിനും നല്ല ബന്ധങ്ങൾക്കുമാണ് വില എന്ന് നമുക്ക് മനസ്സിലാകും.
മാത്രമല്ല, ഒരു വേദനയിലൂടെ കടന്നുപോകുമ്പോൾ, നമ്മൾ എത്ര ശക്തരാണെന്നും നമുക്ക് എന്തും നേരിടാൻ കഴിയുമെന്നും നമ്മൾ അറിയും.
നമ്മുടെ കാഴ്ചപ്പാടുകൾ തിരുത്തി, നമ്മളെ കൂടുതൽ നല്ല ഒരാളാക്കാൻ ഈ വേദനകൾ സഹായിക്കുന്നു. അതുകൊണ്ട്, സങ്കടങ്ങളെ ഭയപ്പെടാതെ, നമ്മളെ മെച്ചപ്പെടുത്താനുള്ള ഒരു അവസരമായി അവയെ കാണുക.
ആമിന ജിജു
മൈൻഡ് ഹീലിംഗ് തെറാപ്പിസ്റ്റ്
𝙲𝚘𝚗𝚝𝚊𝚌𝚝 : 94959 77460
Tags:
Articles
